സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഫോ​റം
Monday, July 22, 2019 10:43 PM IST
എ​ട​ത്വ: സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഫോ​റം എ​ട​ത്വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സൗ​ഹൃ​ദ​വേ​ദി 27 ന് ​നാ​ലി​ന് പ​യ​സ് ടെ​ൻ​ത് ഐി​ഐ ഹാ​ളി​ൽ ന​ട​ക്കും. സ്മാ​ർ​ട്ട് ഫോ​ണ്‍ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം എ​ന്ന​തി​നെ കു​റി​ച്ച് ബാ​ബു​ക്കു​ട്ടി ഏ​ബ്ര​ഹാം പ​ട​വു​പു​ര​യ്ക്ക​ൽ ക്ലാ​സ് ന​യി​ക്കും.
മു​തി​ർ​ന്ന​വ​രെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം കു​ട്ടി​ക​ളെ ബോ​ദ്ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ കു​ട്ടി​ക​ൾ​ക്കാ​യി സ്നേ​ഹ സാ​ന്ത്വ​നം പ​രി​പാ​ടി 30 ന് ​ചൊ​വ്വാ​ഴ്ച ര​ണ്ടി​ന് പ​ച്ച ലൂ​ർ​ദ്ദ് മാ​താ ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും. മാ​താ​പി​താ​ക്ക​ളു​ടേ​യും മു​തി​ർ​ന്ന​വ​രു​ടേ​യും സം​ര​ക്ഷ​ണ​ത്തി​നും ക്ഷേ​മ​ത്തി​നും ഉ​ള്ള നി​യ​മം 2007 പ​രി​ച​യ​പ്പെ​ടു​ത്തു​വാ​നാ​യി അ​വ​ബോ​ധം പ​രി​പാ​ടി ഓ​ഗ​സ്റ്റ് 15 ന് ​മൂ​ന്നി​ന് കു​ന്തി​രി​ക്ക​ൽ തി​രു​ഹൃ​ദ​യ ചാ​പ്പ​ലി​ലും ന​ട​ക്കും.