നി​യ​മി​ക്കു​ന്നു
Tuesday, July 23, 2019 10:02 PM IST
മ​ങ്കൊ​ന്പ്: നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ക​മ്യൂ​ണി​റ്റി വു​മ​ണ്‍ ഫെ​സി​ലി​റ്റേ​റ്റ​ർ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​നാ​യി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ വ​നി​ത​ക​ളെ നി​യ​മി​ക്കു​ന്നു. സ​ഹ​യാ​ത്രി​ക എ​ന്ന പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​നാ​യി എം​എ​സ്ഡ​ബ്ല്യു/ എം​എ സൈ​ക്കോ​ള​ജി യോ​ഗ്യ​ത​യു​ള്ള 27 നും 35 ​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രെ​യാ​കും നി​യ​മി​ക്കു​ക. പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​ർ​ക്കു മു​ൻ​ഗ​ണ​ന. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം 29 ന് ​രാ​വി​ലെ 11ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

മേ​ഖ​ലാ സ​മ്മേ​ള​നം

മ​ങ്കൊ​ന്പ്: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​കൈ​ന​ക​രി, ച​ന്പ​ക്കു​ളം, നെ​ടു​മു​ടി മ​ണ്ഡ​ല​ങ്ങ​ളു​ടെ മേ​ഖ​ലാ സ​മ്മേ​ള​നം ന​ട​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി ഫ്രാ​ൻ​സീ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ൾ നേ​രി​ടാ​ൻ കു​ട്ട​നാ​ട്ടി​ലെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി പ​ത്രോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സി.​ടി തോ​മ​സ്, സി​ബി​ച്ച​ൻ കാ​ളാ​ശേ​രി, ഷി​ബു ലൂ​ക്കോ​സ്, സെ​ബാ​സ്റ്റി​യ​ൻ കൈ​താ​രം, തോ​മ​സു​കു​ട്ടി തൈ​ത്തോ​ട്ടം, സേ​വ്യ​ർ കാ​ളാ​ശേ​രി, ജോ​സി കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.