കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​ന്പി​ളി സ​ന്തോ​ഷ് റി​മാ​ൻ​ഡി​ൽ
Sunday, August 18, 2019 10:18 PM IST
കാ​യം​കു​ളം: തു​ണി​ക്ക​ട കു​ത്തി​ത്തു​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കാ​യം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​ന്പി​ളി സ​ന്തോ​ഷി​നെ റി​മാ​ൻ​ഡ് ചെ​യ്തു.
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ അ​ന്പി​ളി സ​ന്തോ​ഷ് എ​ന്ന് വി​ളി​ക്കു​ന്ന സ​ന്തോ​ഷ് കു​മാ​റി​നെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ട്രോ​ളിം​ഗി​നി​ടെ എ​സ്ഐ സു​നു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കാ​പ്പി​ൽ കു​റ്റി​പ്പു​റം മാ​ർ​ക്ക​റ്റിനു സ​മീ​പ​മു​ള്ള തു​ണി​ക്ക​ട കു​ത്തി​ത്തു​റ​ക്കാ​നാ​യി ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് മൊ​ട്ട ജോ​സ്, ഹ​സ​ൻ സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ കൂ​ട്ടാ​ളി​യാ​യ സ​ന്തോ​ഷ് എ​ട്ടു​മാ​സം മു​ന്പ് ജ​യി​ൽ​ശി​ക്ഷ ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​താ​ണ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​ണ്ട് മോ​ഷ​ണ​ക്കേ​സു​ക​ളി​ലും വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ നാ​ലു കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.
കാ​യം​കു​ളം കൈ​ര​ളി ജം​ഗ്ഷ​ന് കി​ഴ​ക്കു​വ​ശ​ത്തു​ള്ള വി​ദേ​ശ​മ​ല​യാ​ളി​യു​ടെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് വാ​ച്ചും സി​സി​ടി​വി ഹാ​ർ​ഡ് ഡി​സ്കും പ്ര​യാ​ർ ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ഫ്ള​വ​ർ മി​ല്ല് കു​ത്തി​ത്തു​റ​ന്ന് 18000 രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് കാ​യം​കു​ളം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​യാ​ൾ പ്ര​തി​യാ​യി​ട്ടു​ള്ള​തെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം വ​ള്ളി​ക്കു​ന്നം പോ​സ്റ്റ് ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണ ശ്ര​മ​വും ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന് ലാ​പ്ടോ​പ്പും മോ​ഷ്ടി​ച്ച കേ​സു​ക​ളി​ലും പ്ര​തി​യാ​ണ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. തൃ​ശൂ​ർ ജി​ല്ല​യി​ലെ വ​ട​ക്കാ​ഞ്ചേ​രി, പേ​രാ​ന്പ്ര എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ അ​ങ്ക​മാ​ലി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഇ​യാ​ൾ അ​ടു​ത്ത കാ​ല​ത്താ​യി മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ളു​ടെ​യും ക​ട​ക​ളു​ടെ​യും സ്കൂ​ളു​ക​ളു​ടെ​യും പൂ​ട്ട് ക​ന്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച് മോ​ഷ​ണം ചെ​യ്യു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
പ്ര​തി​യെ കാ​യം​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കാ​യം​കു​ളം ഡി​വൈ​എ​സ്പി, ആ​ർ. ബി​നു, സി​ഐ കെ. ​വി​നോ​ദ്, എ​സ്ഐ. സു​നു​മോ​ൻ, എ​എ​സ്ഐ ഇ​ല്യാ​സ് പോ​ലീ​സു​കാ​രാ​യ സ​ന്തോ​ഷ്, മു​ഹ​മ്മ​ദ് ഷാ​ഫി, രാ​ജേ​ഷ് നാ​യ​ർ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി