പ​രി​ശോ​ധ​ന​യ്ക്കു​ള്ള രാ​സ​വ​സ്തു​ക്ക​ൾ​ക്ക് ദൗ​ർ​ല​ഭ്യം
Sunday, August 18, 2019 10:18 PM IST
ആ​ല​പ്പു​ഴ: സ​ർ​ക്കാ​ർ-​മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ലാ​ബു​ക​ളി​ൽ രോ​ഗ​നി​ർ​ണ​യ​ത്തി​നു​ള്ള ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​നു​ബ​ന്ധ രാ​സ​വ​സ്തു​ക്ക​ളു​ടെ ദൗ​ർ​ല​ഭ്യം പ​രി​ശോ​ധ​ന​ക​ളെ ബാ​ധി​ക്കു​ന്നു. 2000 ത്തോ​ളം പ​രി​ശോ​ധ​ന​ക​ൾ സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ ചെ​യ്യു​ന്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ലബോ​റ​ട്ട​റി​ക​ളി​ൽ ന​ട​ക്കു​ന്ന​ത് 100 ൽ ​താ​ഴെ പ​രി​ശോ​ധ​ന​ക​ൾ മാ​ത്രം. കാ​ൻ​സ​ർ പോ​ലു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള ആ​ധു​നി​ക മെ​ഷീ​നു​ക​ൾ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഉ​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മു​ള്ള രാ​സ​വ​സ്തു​ക്ക​ളാ​യ റീ ​ഏ​ജ​ന്‍റു​ക​ൾ ഇ​ല്ലാ​ത്ത​താ​ണ് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​ത്.
തൈ​റോ​യി​ഡ് രോ​ഗ​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള ടെ​സ്റ്റി​ന്‍റെ റീ ​ഏ​ജ​ന്‍റു​ക​ൾ​ക്ക് മൂ​ന്നു ല​ക്ഷ​ത്തോ​ളം വി​ല വ​രും. ഇ​ത് സാ​ധാ​ര​ണ​ഗ​തി​യി​ൽ ര​ണ്ടു മാ​സം വ​രെ ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ എ​ത്തു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ റീ ​ഏ​ജ​ന്‍റു​ക​ൾ വ​ള​രെ വേ​ഗ​മാ​ണ് തീ​രു​ന്ന​ത്. സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ലാ​യ​തു കൊ​ണ്ട് ഇ​ട​ക്കാ​ല​ത്ത് വേ​ണ്ടി വ​രു​ന്ന ചെ​ല​വു​ക​ൾ​ക്കു​ള്ള തു​ക ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം വ​രും. പ​ല​പ്പോ​ഴും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ ഫ​ണ്ടോ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ആ​വ​ശ്യ പ്ര​കാ​രം അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന ഫ​ണ്ടോ ആ​ണ് ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​ശ്ര​യം. പ​ക്ഷേ വി​ല​യേ​റി​യ രാ​സ​വ​സ്തു​ക്ക​ൾ വാ​ങ്ങാ​ൻ കൂ​ടി​യ ഫ​ണ്ട് വേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ൽ ഈ ​മാ​ർ​ഗം റീ​ഏ​ജ​ന്‍റു​ക​ൾ വാ​ങ്ങു​ന്ന കാ​ര്യ​ത്തി​ൽ പ്രാ​യോ​ഗി​ക​മ​ല്ല.
സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്ക് വ​ള​രെ കു​റ​ഞ്ഞ ചെ​ല​വി​ൽ രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​നും അ​തു​വ​ഴി യ​ഥാ​സ​മ​യം രോ​ഗ​വി​മു​ക്തി​ക്കു​മു​ള്ള വ​ഴി​യാ​ണ് ഇ​തു മൂ​ലം അ​ട​യു​ന്ന​ത്. എ​ത്ര​യും വേ​ഗം രോ​ഗ​നി​ർ​ണ​യം ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളും സ്വ​കാ​ര്യ ലാ​ബു​ക​ളെ​യാ​ണ് ഇ​തു മൂ​ലം ആ​ശ്ര​യി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം പ​രി​ച​യ സ​ന്പ​ത്തു​ള്ള ലാ​ബ് ടെ​ക്നീ​ഷ്യ​ൻ​മാ​ർ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഉ​ണ്ടെ​ങ്കി​ലും ലാ​ബി​ലേ​ക്കു വേ​ണ്ട രാ​സ​വ​സ്തു​ക്ക​ളു​ടെ അ​ഭാ​വം ഇ​തി​നെ അ​പ്ര​ധാ​ന​മാ​ക്കു​ന്നു. അ​തേ​സ​മ​യം സ്വ​കാ​ര്യ ലാ​ബു​ക​ളെ നി​യ​ന്ത്രി​ക്കാ​നും കു​റ്റ​മ​റ്റ​താ​ക്കാ​നു​മാ​യി സ​ർ​ക്കാ​ർ കൊ​ണ്ടു വ​ന്ന ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നെ​ങ്കി​ലും ഇ​തു ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് നി​യ​മം പൂ​ർ​ണ​തോ​തി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ഗ്രേ​ഡിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ശ്ചി​ത സൗ​ക​ര്യ​ങ്ങ​ളും പ​രി​ച​യ​സ​ന്പ​ന്ന​രാ​യ ജീ​വ​ന​ക്കാ​രേ​യും ഉ​റ​പ്പാ​ക്കാ​നാ​കും. കേ​ന്ദ്ര​നി​യ​മ​ത്തി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് സ​ർ​ക്കാ​ർ നി​യ​മ​മെ​ങ്കി​ലും ആ​ശു​പ​ത്രി നി​ര​ക്കു​ക​ളു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടി​ല്ല. എ​ന്നാ​ൽ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലാ​ബു​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം സാ​ധ്യ​മാ​കാ​ത്തി​ട​ത്തോ​ളം സ്വ​കാ​ര്യ​ലാ​ബു​ക​ളി​ലേ​ക്കു​ള്ള രോ​ഗി​ക​ളു​ടെ ഒ​ഴു​ക്ക് തു​ട​രും.