കാ​ണി​ക്ക​വ​ഞ്ചി മോ​ഷ്ടി​ച്ചു
Monday, August 19, 2019 9:59 PM IST
അ​ന്പ​ല​പ്പു​ഴ: ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കേ ന​ട​യി​ലെ ബ്രാ​ഹ്മ​ണ സ​മൂ​ഹ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ന​വ​ഗ്ര​ഹ​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി​യാ​ണ് മോ​ഷ്ടി​ച്ച​ത്.
ക്ഷേ​ത്ര​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് ഇ​രു​ന്പു ഗ്രി​ല്ലി​നു​ള്ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി​യാ​ണ് ഗ്രി​ല്ല് ത​ക​ർ​ത്ത ശേ​ഷം ക​വ​ർ​ന്ന​ത്. ഇ​തി​നു സ​മീ​പ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന മ​റ്റൊ​രു കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് പ​ണം അ​പ​ഹ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ മാ​നേ​ജ​ർ ക​സ്തൂ​രി രം​ഗ​നാ​ണ് സം​ഭ​വം ക​ണ്ട​ത്. തു​ട​ർ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം അ​ന്പ​ല​പ്പു​ഴ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ബ​സ് സ​ർ​വീ​സ്
ആ​രം​ഭി​ക്ക​ണ​മെ​ന്ന്

ചേ​ർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ - വേ​ളാ​ങ്ക​ണ്ണി സൂ​പ്പ​ർ​ഫാ​സ്റ്റ് അ​ന്ത​ർ​സം​സ്ഥാ​ന ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ചേ​ർ​ത്ത​ല​യി​ൽ നി​ന്നും ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ദ​ക്ഷി​ണ​മേ​ഖ​ല ഓ​ൾ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ വേ​ളോ​ർ​വ​ട്ടം ശ​ശി​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ചേ​ർ​ത്ത​ല​ക്കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണി​ത്. ചീ​ഫ് ഓ​ഫീ​സി​ൽ നി​ന്നും അ​നു​വാ​ദം ല​ഭി​ക്കാ​ത്ത​താ​ണ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ത്ത​തി​ൻ​റെ കാ​ല​താ​മ​സം ഇ​ത് അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.