പു​തു​ക്കി പ​ണി​ത മാ​മ്മൂ​ട​ൻ വ​ള്ളം നി​ര​ണി​ഞ്ഞു
Monday, August 19, 2019 10:06 PM IST
എ​ട​ത്വ: ആ​ർ​പ്പു​വി​ളി​ക​ളു​ക​ളു​ടെ​യും വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ നൂ​റ് ക​ണ​ക്കി​ന്ന് ജ​ലോ​ത്സ​വ പ്രേ​മി​ക​ളു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ പു​തു​ക്കി പ​ണി​ത മാ​മ്മൂ​ട​ൻ വ​ള്ളം നി​ര​ണി​യ​ൽ ന​ട​ത്തി. വ​ള്ളം​ക​ളി പ്രേ​മി​ക​ളു​ടെ മ​ന​സി​ൽ മ​ത്സ​രാ​വേ​ശ​ത്തി​ന്‍റെ അ​ത്ഭു​ത കാ​ഴ്ച​ക​ൾ നി​റ​ച്ച് വി​ജ​യ​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള ഇ​രു​ട്ടു​കുത്തി വി​ഭാ​ഗ​ത്തി​ലു​ള്ള മാ​മ്മൂ​ട​ൻ ക​ളി​വ​ള്ളം ആ​ണ് വീ​ണ്ടും തി​രി​കെ​യെ​ത്തി​യി​രി​ക്കു​ന്ന​ത്.
മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ നീ​ര​ണി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. പി.​സി. ജോ​ർ​ജ് എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​ബ് പു​ഷ്പാ​ക​ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​നാ എ​ലി​സ​ബ​ത്ത്, കേ​ര​ള ബോ​ട്ട് റേ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി കെ.​പി. ഫി​ലി​പ്പ്, മാ​മൂ​ട്ടി​ൽ കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ജോ​ർ​ജ്, അ​ഡ്വ. ഉ​മ്മ​ൻ എം. ​മാ​ത്യു, ജേ​ക്ക​ബ് ഉ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ഖ്യ​ശി​ല്പി കോ​യി​ൽ​മു​ക്ക് സാ​ബു നാ​രാ​യ​ണ​ൻ ആ​ചാ​രി​യെ ആ​ദ​രി​ച്ചു. വ​ള്ള​ത്തി​ന്‍റെ പി​ടി​പ്പ് കൂ​ട്ടി​യും അ​മ​ര ചു​രു​ളി​ന്‍റെ ഭാ​ഗ​ത്ത് അ​ക​ലം കൂ​ട്ടി​യും വ​ള്ള​ത്തി​ന്‍റെ വി​ല്ല് പൂ​ർ​ണ​മാ​യും പു​തു​ക്കി മ​ധ്യ​ഭാ​ഗ​ത്ത് വീ​തി ഉ​ള്ള പ​ല​ക ചേ​ർ​ത്തു​മാ​ണ് ഇ​പ്പോ​ൾ പു​തി​ക്കി​യി​രി​ക്കു​ന്ന​ത്.
മു​പ്പ​ത്തി ഒ​ന്നേ​കാ​ൽ കോ​ൽ നീ​ള​വും, 46 അം​ഗു​ലം വീ​തി​യും ഉ​ള്ള മാ​മ്മൂ​ട​നി​ൽ 51 തു​ഴ​ക്കാ​രും മൂ​ന്ന് അ​മ​ര​ക്കാ​രും മൂ​ന്ന് നി​ല​യാ​ളു​ക​ളും ഉ​ണ്ടാ​കും. ക​ളി​വ​ള്ള ഉ​ട​മ​ക​ൾ ഉ​ൾ​പ്പെ​ടെ സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക രാഷ്‌ട്രീയ, പൊ​തു​പ്ര​വ​ത്ത​ന രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു.