പ്ര​ള​യ​ത്തി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ ക​ണ​ക്കെ​ടു​ക്കു​ന്നു
Tuesday, August 20, 2019 10:23 PM IST
ആ​ല​പ്പു​ഴ: പൊ​തുവി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തുവി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ഡ​യ​റ്റ്, സ​മ​ഗ്ര ശി​ക്ഷ​യു​മാ​യി ചേ​ർ​ന്ന് കു​ട്ടി​ക​ൾ കു​റ​വു​ള്ള സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ജി​ല്ലാ ത​ല-​ബ്ലോ​ക്കു​ത​ല യോ​ഗം പൂ​ർ​ത്തി​യാ​യി. ര​ണ്ടാം​ഘ​ട്ട യോ​ഗ​ത്തി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും പ്ര​ഥ​മാ​ധ്യാ​പ​ക​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ 500 ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. ബ്ലോ​ക്ക്ത​ല യോ​ഗ​ങ്ങ​ൾ എ​ല്ലാ​യി​ട​ത്തും ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യോ​ടെ കു​ട്ടി​ക​ളു​ടെ കു​റ​വു പ​രി​ഹ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
പൊ​തുവി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന എ​ല്ലാ മി​ക​വു​ക​ളും പൊ​തു സ​മൂ​ഹ​മാ​യി പ​ങ്കി​ട​ണം. മൂ​ന്നാം ഘ​ട്ടം പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ യോ​ഗം ചേരുക​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ്കൂ​ൾ വി​ക​സ​നം ഉ​റ​പ്പാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഓ​ഗ​സ്റ്റ് അ​വ​സാ​ന വാ​രം മൂ​ന്നാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. വെള്ളപ്പൊക്കത്തിൽ പാ​ഠ​പു​സ്ത​കം ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ഠ​പു​സ്ത​ക​വും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ ക​ണ​ക്ക് ശേ​ഖ​രി​ക്കാ​ൻ ഡി​ഡി​ഇ ധ​ന്യ ആ​ർ. കു​മാ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രോ​ട് നി​ർ​ദേ​ശി​ച്ചു.
ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ സ​ഹാ​യി​ച്ച മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ ഓഫീ​സ​ർ​മാ​രെ​യും സ്കൂ​ൾ ജീ​വ​ന​ക്കാ​രെ​യും ഡി​ഡി​ഇ​യും യ​ജ്ഞം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​കെ. പ്ര​സ​ന്ന​നും പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.