മൊ​ബൈ​ൽ ഫോൺ പൊ​ട്ടി​ത്തെ​റി​ച്ച് റെ​യി​ൽ​വേ ക​രാ​ർ ജീ​വ​ന​ക്കാ​ര​ന് പ​രി​ക്ക്
Wednesday, August 21, 2019 10:25 PM IST
അ​ന്പ​ല​പ്പു​ഴ: ചാ​ർ​ജു ചെ​യ്യു​ന്ന​തി​നി​ടെ മൊ​ബൈ​ൽ പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​വി​നു പ​രി​ക്ക്. ത​ക​ഴി കു​ന്നു​മ്മ​യി​ൽ റെ​യി​ൽ​വെ​യി​ൽ ക​രാ​ർ ഓ​ഫീ​സി​ൽ അ​ക്കൗ​ണ്ട​ന്‍റായി ജോ​ലി ചെ​യ്യു​ന്ന ക​ട്ട​പ്പ​ന മു​താ​കാ​ട്ടി​ൽ ഷാ​ജി​യു​ടെ മ​ക​ൻ ബി​പി​ൻ (29) നാ​ണ് മൊ​ബൈ​ൽ പൊ​ട്ടി​ത്തെ​റി​ച്ച് പ​രി​ക്കേ​റ്റ​ത്. മു​ഖ​ത്ത് പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ ഓ​ഫീ​സി​ൽ വ​ച്ചു ചാ​ർ​ജു ചെ​യ്യു​ന്ന​തി​നി​ടെ മൊ​ബൈ​ൽ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.