ചെ​ള്ളു​പ​നി​ക്കെ​തി​രേ ജാ​ഗ്ര​താ നി​ർ​ദേ​ശം; ഒ​രാ​ൾ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Thursday, August 22, 2019 10:09 PM IST
പൂ​ച്ചാ​ക്ക​ൽ: ജി​ല്ല​യി​ൽ ചെ​ള്ളു​പ​നി രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ചേ​ർ​ത്ത​ല തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ലെ വീ​ട്ട​മ്മ​യ്ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ വീ​ട്ട​മ്മ​യെ പ​നി മൂ​ർ​ച്ഛി​ച്ച​ത്തി​നെ ഒ​രാ​ഴ്ച മു​ന്പ് പ​ള്ളി​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. എ​ലി​പ്പ​നി​യാ​ണെ​ന്ന പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​ൽ ചി​കി​ത്സ ന​ട​ത്തു​ക​യും അ​സു​ഖം ഭേ​ദ​മാ​യി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ ര​ക്ത​സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ന്‍റെ ഫ​ലം വ​ന്ന​പ്പോ​ളാ​ണ് ചെ​ള്ളു​പ​നി​യാ​ണെ​ന്ന് ബോ​ധ്യ​മാ​യ​ത്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ വി​വ​രം അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ദേ​ശ​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ചെ​ള്ളു​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. സ​മീ​പ വീ​ടു​ക​ളി​ലും ഇ​വ​ർ​ക്കൊ​പ്പം തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ളി​ലേ​ർ​പ്പെ​ട്ട​വ​ർ​ക്കും പ​നി ബാ​ധ​യു​ണ്ടോ എ​ന്ന് നി​രീ​ക്ഷി​ച്ചു വ​രു​ന്ന​താ​യും ആ​ശ​ങ്ക വേ​ണ്ട​തി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് രോ​ഗം വ​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി.​

എ​ലി​ക​ൾ പോ​ലു​ള്ള സ​സ്ത​നി​ക​ളി​ലും ചി​ല ഉ​ര​ഗ​ങ്ങ​ളി​ലും കാ​ണ​പ്പെ​ടു​ന്ന ചെ​ള്ളി​ലാ​ണ് ബാ​ക്ടീ​രി​യ വ​ള​രു​ന്ന​ത്. ഈ ​ചെ​ള്ള് മ​നു​ഷ്യ​നെ ക​ടി​ച്ചാ​ൽ രോ​ഗം പി​ടി​പെ​ടും. ക​ടി​യേ​റ്റ ഭാ​ഗ​ത്ത് ക​റു​പ്പ് നി​റം കാ​ണാം. ക​ടി​യേ​റ്റ് പ​ന്ത്ര​ണ്ട് ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് രോ​ഗ​ല​ക്ഷ​ണം പ്ര​ക​ട​മാ​കും. പ​നി, ക​ടു​ത്ത ത​ല​വേ​ദ​ന, ശ​രീ​ര​ത്തി​ൽ പാ​ടു​ക​ൾ, വി​റ​യ​ൽ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ.