ഇ​നി​യും വെ​ള്ള​മി​റ​ങ്ങാ​തെ കു​ട്ട​നാ​ട്ടി​ലെ റോ​ഡു​ക​ൾ
Thursday, August 22, 2019 10:09 PM IST
മ​ങ്കൊ​ന്പ്: പ്ര​ള​യ​ജ​ലം ക​ര​യൊ​ഴി​ഞ്ഞി​ട്ടും കു​ട്ട​നാ​ട്ടി​ലെ റോ​ഡു​ക​ളി​ൽ നി​ന്നും ഇ​നി​യും വെ​ള്ള​മി​റ​ങ്ങി​യി​ല്ല. പാ​ട​ശേ​ഖ​ര​ത്തി​നു ന​ടു​വി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡു​ക​ളും സ​മീ​പ​ത്തെ പു​ര​യി​ട​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ളും വെ​ള്ള​ക്കെ​ട്ടി​ന്‍റെ ദു​രി​തം പേ​റു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലെ പ​ല വീ​ടു​ക​ളി​ൽ നി​ന്നും ഇ​നി​യും വെ​ള്ള​മി​റ​ങ്ങി​യി​ട്ടി​ല്ല.

എ​സി റോ​ഡി​ൽ ബ്ലോ​ക്കു ജം​ഗ്ഷ​നു സ​മീ​പ​ത്തും മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ റോ​ഡി​ലും ഇ​നി​യും വെ​ള്ള​മി​റ​ങ്ങി​യി​ട്ടി​ല്ല. എ​ന്നാ​ൽ എ​സി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടു നീ​ക്കു​ന്ന​തി​നാ​യി മൂ​ല​പൊ​ങ്ങ​ന്പ്ര പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ളം വ​റ്റി​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ നാ​ല​ഞ്ചു ദി​വ​സ​ങ്ങ​ളാ​യി പാ​ട​ശേ​ഖ​ര​ത്തി​ലെ മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്നു​ണ്ട്.

മൂ​ന്നു മോ​ട്ടോ​റു​ക​ളു​ള്ള പാ​ട​ത്തെ 50 ഹോ​ഴ്സ് പ​വ​റി​ന്‍റെ ഒ​രു മോ​ട്ടോ​റാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. ഇ​ന്നു മു​ത​ൽ 20 ഹോ​ഴ്സ് പ​വ​റി​ന്‍റെ ഒ​രു മോ​ട്ടോ​ർ കൂ​ടി പ്ര​വ​ർ​ത്തി​പ്പി​ച്ചു തു​ട​ങ്ങും. നേ​ര​ത്തെ മോ​ട്ടോ​റി​നു​ള്ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ മൂ​ല​മാ​ണ് ഈ ​മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ വൈ​കി​യ​ത്. ഇ​തോ​ടെ റോ​ഡി​ൽ നി​ന്നും പൂ​ർ​ണ​മാ​യി വെ​ള്ള​മി​റ​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ന്നാ​ൽ സ​മീ​പ​ത്തെ മ​ട​വീ​ഴ്ച​യു​ണ്ടാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​യ​മ​ണി​മ​ല​ക്കാ​ട്, എ​ഴു​കാ​ട്, നാ​ലു​തോ​ട് എ​ന്നി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം കൂ​ടി മൂ​ല​പൊ​ങ്ങ​ന്പ്ര​യി​ലേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഇ​ത് റോ​ഡി​ലെ വെ​ള്ള​മി​റ​ങ്ങാ​ൻ വൈ​കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​തേ​സ​മ​യം മൂ​ല പൊ​ങ്ങ​ന്പ്ര പാ​ട​ശേ​ഖ​ര​ത്തെ മ​ട​വീ​ഴ്ച​യു​ണ്ടാ​യ പ്ര​ദേ​ശ​ത്തെ മ​ട​കു​ത്തു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച് വെ​ള്ളം വ​റ്റി​ച്ചാ​ലും ഇ​വി​ടെ ര​ണ്ടാം കൃ​ഷി തു​ട​രു​വാ​നാ​കി​ല്ല. ദി​വ​സ​ങ്ങ​ളാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​യ നെ​ൽ​ച്ചെ​ടി​ക​ൾ ഇ​തി​ന​കം ത​ന്നെ ചീ​ഞ്ഞു ന​ശി​ച്ചു​ക​ഴി​ഞ്ഞു.

ഇ​നി അ​ടു​ത്ത പു​ഞ്ച​കൃ​ഷി മാ​ത്ര​മെ ഇ​വി​ടെ സാ​ധ്യ​മാ​കു​ക​യു​ള്ളു. എ​ന്നാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന എ​സി റോ​ഡി​ലെ ഗ​താ​ഗ​ത ത​ട​സം നീ​ക്കു​ന്ന​തി​നാ​യാ​ണ് ഇ​പ്പോ​ൾ പ​ന്പിം​ഗ് ന​ട​ക്കു​ന്ന​ത്. പാ​ട​ശേ​ഖ​ര​ത്തി​ലെ പ​ന്പിം​ഗ് ചെ​ല​വു​ക​ൾ ന​ൽ​കു​മെ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്നെ സ​ർ​ക്കാ​ർ പാ​ട​ശേ​ഖ​ര​സ​മി​തി​ക്ക് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു.