സ്റ്റാ​ർ​ട്ട്അ​പ് വാ​യ്പാ പ​ദ്ധ​തി; അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു
Thursday, August 22, 2019 10:09 PM IST
ആ​ല​പ്പു​ഴ: കേ​ര​ള സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് സ്റ്റാ​ർ​ട്ട്അ​പ് സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി ന​ട​പ്പി​ലാ​ക്കു​ന്ന വാ​യ്പാ പ​ദ്ധ​തി പ്ര​കാ​രം അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു.
പ​ദ്ധ​തി പ്ര​കാ​രം പ​ര​മാ​വ​ധി 20 ല​ക്ഷം രൂ​പ​വ​രെ വാ​യ്പ​യാ​യി അ​നു​വ​ദി​ക്കു​ന്ന​താ​ണ്. മൂ​ന്നു ല​ക്ഷം രൂ​പ​വ​രെ കു​ടും​ബ​വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള ഒ​ബി​സി വി​ഭാ​ഗം പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് പ​ദ്ധ​തി പ്ര​കാ​രം അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ ആ​റു​ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലും അ​തി​നു​മു​ക​ളി​ൽ 10 ല​ക്ഷം രൂ​പ​വ​രെ ഏ​ഴ് ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലും 10 ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ൽ എ​ട്ട്ശ​ത​മാ​നം നി​ര​ക്കി​ലും വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​താ​ണ്. തി​രി​ച്ച​ട​വ് കാ​ല​യ​ള​വ് 84 മാ​സം വ​രെ. അ​പേ​ക്ഷ​ക​ൻ സം​സ്ഥാ​ന​ത്തെ ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ (എം​ബി​ബി​എ​സ്, ബി​ഡി​എ​സ്, ബി​എ​എം​എ​സ്, ബി​എ​സ്എം​എ​സ്, ബി​ടെ​ക്, ബി​എ​ച്ച്എം​എ​സ്, ബി​ആ​ർ​ക്ക്, വെ​റ്റി​ന​റി സ​യ​ൻ​സ്, ബി​എ​സ്സി അ​ഗ്രി​ക​ൾ​ച്ച​ർ, ബി​ഫാം, ബ​യോ​ടെ​ക്നോ​ള​ജി, ബി​സി​എ, എ​ൽ​എ​ൽ​ബി, ഫു​ഡ് ടെ​ക്നോ​ള​ജി, ഫൈ​ൻ ആ​ർ​ട്ട്സ്, ഡ​യ​റി സ​യ​ൻ​സ്, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, ഫോ​ട്ടോ​ഗ്രാ​ഫി, വീ​ഡി​യോ​ഗ്രാ​ഫി മു​ത​ലാ​യ​വ) വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​വ​രു​മാ​യി​രി​ക്ക​ണം. പ്രാ​യം 40 വ​യ​സ് ക​വി​യാ​ൻ പാ​ടി​ല്ല.
ഈ ​പ​ദ്ധ​തി പ്ര​കാ​രം മെ​ഡി​ക്ക​ൽ/​ആ​യു​ർ​വേ​ദ/​ഹോ​മി​യോ/​സി​ദ്ധ/​ദ​ന്ത​ൽ ക്ളി​നി​ക്ക്, വെ​റ്റി​ന​റി ക്ളി​നി​ക്ക്, സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ക​ണ്‍​സ​ൾ​ട്ട​ൻ​സി, ആ​ർ​ക്കി​ടെ​ക്ച്ച​റ​ൽ ക​ണ്‍​സ​ട്ട​ൻ​സി, ഫാ​ർ​മ​സി, സോ​ഫ്റ്റ് വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ്, ഡ​യ​റി ഫാം, ​അ​ക്വാ​ക​ൾ​ച്ച​ർ, ഫി​റ്റ്നെ​സ്സ് സെ​ന്‍റ​ർ, ഫു​ഡ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റ്, ഓ​ർ​ക്കി​ഡ് ഫാം, ​ടി​ഷ്യു ക​ൾ​ച്ച​ർ ഫാം, ​വീ​ഡി​യോ പ്രോ​ഡ​ക്ഷ​ൻ യൂ​ണി​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് വ​ർ​ക്ക്ഷോ​പ്പ് തു​ട​ങ്ങി പ്ര​ഫ​ഷ​ണ​ൽ യോ​ഗ്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​രു​മാ​ന​ദാ​യ​ക​മാ​യ ഏ​തൊ​രു നി​യ​മാ​നു​സൃ​ത സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​തി​നും വാ​യ്പ ല​ഭി​ക്കും. പ​ദ്ധ​തി അ​ട​ങ്ക​ലി​ന്‍റെ 95ശ​ത​മാ​നം വ​രെ വാ​യ്പ അ​നു​വ​ദി​ക്കും. ബാ​ക്കി തു​ക ഗു​ണ​ഭോ​ക്താ​വ് ക​ണ്ടെ​ത്ത​ണം.
വാ​യ്പാ തു​ക​യു​ടെ 20ശ​ത​മാ​നം (പ​ര​മാ​വ​ധി ര​ണ്ടു ല​ക്ഷം രൂ​പ) പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് സ​ബ്സി​ഡി​യാ​യി അ​നു​വ​ദി​ക്കും. ഈ ​തു​ക അ​പേ​ക്ഷ​ക​ന്‍റെ വാ​യ്പാ അ​ക്കൗ​ണ്ടി​ൽ വ​ര​വ് വ​യ്ക്കു​ന്ന​താ​ണ്.
സം​രം​ഭ​ക​ൻ സ​ബ്സി​ഡി ക​ഴി​ച്ചു​ള്ള തു​ക​യും അ​തി​ന്‍റെ പ​ലി​ശ​യും മാ​ത്ര​മാ​ണ് തി​രി​ച്ച​ട​യ്ക്കേ​ണ്ടി വ​രു​ന്ന​ത്. പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ്റ്റാ​ർ​ട്ട്അ​പ്പ് സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​തി​ന് ത​ത്പ​ര​രാ​യ പ്ര​ഫ​ഷ​ണ​ലു​ക​ൾ www. ksbcdc.com എ​ന്ന കോ​ർ​പ്പ​റേ​ഷ​ൻ വെ​ബ്സൈ​റ്റ് വ​ഴി അ​ടു​ത്ത​മാ​സം ഇ​രു​പ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.