മൊ​ബൈ​ൽ കാ​ർ​ഷി​ക നേ​ഴ്സ​റി
Thursday, August 22, 2019 10:11 PM IST
തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന കാ​ർ​ഷി​ക നേ​ഴ്സ​റി​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കു​ത്തി​യ​തോ​ട് കൃ​ഷി ഭ​വ​ന്േ‍​റ​യും പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഗ്രോ സ​ർ​വീ​സ് സം​ഘ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് നേ​ഴ്സ​റി ആ​രം​ഭി​ച്ച​ത്.
ഗു​ണ​മേ​ൻ​മ​യു​ള്ള തെ​ങ്ങി​ൻ തൈ​ക​ൾ, ഒ​ട്ടു​ജാ​തി, ഒ​ട്ടു​പ്പാ​വ് തു​ട​ങ്ങി​യ​വ​യും വി​വി​ധ​യി​നം പൂ​ച്ചെ​ടി​ക​ളും മി​ത​മാ​യ നി​ര​ക്കി​ൽ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജൈ​വ​വ​ളം, ജീ​വാ​ണു​വ​ളം, കീ​ട​നാ​ശി​നി, പ​ച്ച​ക്ക​റി​തൈ​ക​ൾ, വി​ത്തു പാ​യ്ക്ക​റ്റു​ക​ൾ എ​ന്നി​വ​യും മൊ​ബൈ​ൽ നേ​ഴ്സ​റി​യി​ൽ ല​ഭി​ക്കും. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഫാ​മു​ക​ളി​ൽ നി​ന്നും എ​ത്തി​ച്ച തൈ​ക​ളാ​ണ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.​വ​യ​ലാ​ർ ,പ​ട്ട​ണ​ക്കാ​ട്, തു​റ​വു​ർ, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത്, എ​ഴു​പു​ന്ന, അ​രൂ​ർ എ​ന്നീ കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​സ​ര​ത്ത് മൊ​ബൈ​ൽ നേ​ഴ്സ​റി​യു​ടെ സേ​വ​നം ല​ഭി​ക്കും. തു​റ​വൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നേ​ഴ്സ​റി​യു​ടെ ഉ​ദ്ഘാ​ട​നം കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​രൂ​പേ​ഷ് നി​ർ​വ​ഹി​ച്ചു.