ക​ഴി​ഞ്ഞ പു​ഞ്ച​ക്കൃ​ഷി​ക്കു വി​റ്റ നെ​ല്ലി​ന്‍റെ വി​ല ല​ഭി​ക്കാ​തെ ക​ർ​ഷ​ക​ർ
Thursday, August 22, 2019 10:13 PM IST
മ​ങ്കൊ​ന്പ്: ക​ഴി​ഞ്ഞ പു​ഞ്ച​ക്കൃ​ഷി​ക്കു വി​റ്റ നെ​ല്ലി​ന്‍റെ വി​ല ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. നെ​ടു​മു​ടി വി​ല്ലേ​ജി​ലെ നാ​ലു​തോ​ടി​ന​കം പാ​ട​ശേ​ഖ​ര​ത്തി​ലെ പ​ന്ത്ര​ണ്ടോ​ളം ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണു ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ മാ​ർ​ച്ച് പ​ത്തി​നാ​ണു ക​ർ​ഷ​ക​ർ സ​പ്ലൈ​കോ​യ്ക്കു നെ​ല്ല് ന​ൽ​കി​യ​ത്. 20 മു​ത​ൽ 50 സെ​ന്‍റ് വ​രെ കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​രാ​ണ് അ​ഞ്ചു മാ​സം പി​ന്നി​ട്ടി​ട്ടും പ​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ചെ​റി​യ തു​ക​ക​ളാ​യ​തി​നാ​ൽ പി​ആ​ർ​എ​സ് വാ​യ്പാ പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ക​ർ​ഷ​ക​ർ​ക്കാ​യി​ല്ല. അ​ടി​യ​ന്ത​ര​മാ​യി പ​ണം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.