യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Thursday, August 22, 2019 10:13 PM IST
കാ​യം​കു​ളം: യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ.
ഓ​ച്ചി​റ പാ​യി​ക്കു​ഴി മോ​ഴു​ര​യ്യ​ത്ത് പ്യാ​രി (28) യെ​യാ​ണ് പോ​ലീ​സ്അ​റ​സ്റ്റ്ചെ​യ്ത​ത്. കൃ​ഷ്ണ​പു​രം ഞ​ക്ക​നാ​ൽ അ​നു​പ് ഭ​വ​ന​ത്തി​ൽ അ​ഭി​മ​ന്യു​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഓ​ച്ചി​റ വ​ലി​യ​കു​ള​ങ്ങ​ര​യി​ൽ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ മാ​താ​പി​താ​ക്ക​ളെ ആ​ക്ര​മി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ഉ​ൾ​പ്പ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​ണി​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​യം​കു​ളം എ​സ്ഐ സാ​മു​വ​ൽ, സി​പി​ഒ മാ​രാ​യ ഉ​ഷ​സ്, അ​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.