ലാ​ബ് ഉ​ദ്ഘാ​ട​നം ചെയ്തു
Thursday, August 22, 2019 10:13 PM IST
എ​ട​ത്വ: ത​ല​വ​ടി ഗ​വ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​ന​രു​ദ്ധീ​ക​രി​ച്ച ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക്ക് രാ​ജു നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ അ​ജി​ത് കു​മാ​ർ പി​ഷാ​ര​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മും​ബൈ യൂ​സ​ഫ് മെ​ഹ​ർ അ​ലി സെ​ന്‍റ​ർ 5.25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ലാ​ബ് നി​ർ​മാ​ണം ന​ട​ന്ന​ത്.
സെ​ന്‍റ​ർ പ്ര​തി​നി​ധി ച​ന്ദ്ര​മോ​ഹ​ൻ നാ​യ​ർ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​പ്പു​സാ​ർ, ര​വീ​ന്ദ്ര​ൻ, ഹ​യ​ർ സെ​ക്ക​ണ്ട​റി പ്രി​ൻ​സി​പ്പ​ൽ മ​റി​യാ​മ്മ പോ​ൾ, വി​എ​ച്ച്എ​സ്സി പ്രി​ൻ​സി​പ്പാ​ൾ ര​ജ്ഞി​നി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ണു

എ​ട​ത്വ: വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ണ​തി​നെ തു​ട​ർ​ന്ന് മേ​ൽ​ക്കു​ര ത​ക​ർ​ന്നു വീ​ണു.
ചെ​റു​ത​ന പ​ത്താം വാ​ർ​ഡ് ക​ണ്ണോ​ലി​ൽ അം​ബു​ജാ​ക്ഷി​യു​ടെ വീ​ടി​ന്‍റെ ഭി​ത്തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ ഇ​ടി​ഞ്ഞ് വീ​ണ​ത്. വീ​ടി​ന്‍റെ മേ​ൽ​ക്കു​ര ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വീ​ടി​ന​ക​ത്ത് ര​ണ്ട് കു​ട്ടി​ക​ൾ അ​ട​ക്കം ആ​റ് അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. വീ​ട്ടു​കാ​ർ മ​റ്റൊ​രു​മു​റി​യി​ൽ ആ​യി​രു​ന്ന​തി​നാ​ൽ ആ​ർ​ക്കും അ​പ​ക​ട​മി​ല്ല. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ദി​വ​സ​ങ്ങ​ളൊ​ളം വീ​ട്ടി​ൽ വെ​ള്ളം കെ​ട്ടി നി​ന്ന് ഭി​ത്തി​യെ​ല്ലാം വി​ള്ള​ൽ വീ​ണ നി​ല​യി​ലാ​യി​രു​ന്നു. വി​ല്ലേ​ജ് ഓ​ഫി​സ​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി.