ക​യ​ർ​ഫെ​ഡ് അം​ഗ സം​ഘ​ങ്ങ​ൾ​ക്ക് മു​ഴു​വ​ൻ തു​ക​യും ന​ല്കി​യെ​ന്ന് ക​യ​ർ​ഫെ​ഡ് പ്ര​സി​ഡ​ന്‍റ്
Monday, September 9, 2019 10:55 PM IST
ആ​ല​പ്പു​ഴ: ക​യ​ർ​ഫെ​ഡ് അം​ഗ​സം​ഘ​ങ്ങ​ളി​ൽ നി​ന്നും സം​ഭ​രി​ച്ച ക​യ​റി​ന്‍റെ വി​ല ഇ​ക്കൊ​ല്ല​വും ഓ​ണ​ത്തി​നു മു​ന്പ് തീ​ർ​ത്തു​ന​ല്കി​യ​താ​യി ക​യ​ർ​ഫെ​ഡ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ൻ. സാ​യി​കു​മാ​ർ.
ഓ​ണ​ക്കാ​ല​യ​ള​വി​ൽ ഉ​ദ്ദേ​ശം പ​ത്തു​കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ഇ​പ്ര​കാ​രം വി​ത​ര​ണം ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം ആ​ല​പ്പു​ഴ​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത് 70,000ക്വി​ന്‍റ​ൽ ക​യ​ർ സം​ഭ​രി​ച്ച സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം 1,57,000 ക്വി​ന്‍റ​ൽ ക​യ​ർ ക​യ​ർ​ഫെ​ഡി​ന് സം​ഭ​രി​ക്കാ​നാ​യി. ന​ട​പ്പു സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ഓ​ഗ​സ്റ്റ് 31 വ​രെ അ​ഞ്ചു​മാ​സ​ത്തെ ക​ണ​ക്കു​പ​രി​ശോ​ധി​ക്കു​ന്പോ​ൾ ക​യ​ർ ഉ​ല്പാ​ദ​നം 50 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി​ട്ടാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.
അം​ഗ​സം​ഘ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ലും തൊ​ഴി​ൽ​ദി​ന​ത്തി​ലും ഗ​ണ്യ​മാ​യ വ​ർ​ധ​ന​വ് ഉ​ണ്ടാ​ക്കാ​നു​മാ​യി. 711 ഓ​ളം വ​രു​ന്ന സം​ഘ​ങ്ങ​ളി​ൽ 600 ക​യ​ർ സം​ഘ​ങ്ങ​ളി​ലും ഉ​ല്പാ​ദ​നം ന​ട​ക്കു​ന്നു​ണ്ട്. നൂ​റോ​ളം ഇ​ട​ങ്ങ​ളി​ൽ തൊ​ണ്ടു​സം​ഭ​ര​ണ​വും ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റി​നെ കൂ​ടാ​തെ വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​ഷി ഏ​ബ്ര​ഹാം, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ വി.​എ​സ്. മ​ണി, എം. ​പു​ഷ്ക​ര​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.