ജ​പ​മാ​ല റാ​ലി ന​ട​ത്തി
Monday, September 9, 2019 10:56 PM IST
ചേ​ർ​ത്ത​ല: വൈ​ക്കം ഫൊ​റോ​ന​യി​ലെ 19 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ണ്ട് റോ​ഡ് ജം​ഗ്ഷ​നി​ലെ ക​പ്പേ​ള​യി​ൽ നി​ന്ന് കു​ട​വ​ച്ചൂ​ർ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ജ​പ​മാ​ല റാ​ലി ന​ട​ത്തി. ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​സ​ഫ് തെ​ക്കി​നേ​ൻ വി​മ​ൻ​സ് വെ​ൽ​ഫെ​യ​ർ സെ​ർ​വീ​സ​സ് ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് റോ​സി മ​ല​യാ​റ്റി​ലി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. പേ​പ്പ​ൽ പ​താ​ക​യേ​ന്തി കൈ​യി​ൽ ജ​പ​മാ​ല​യും പി​ടി​ച്ചു പ്രാ​ർ​ഥ​നാ മ​ന്ത്ര​ങ്ങ​ളു​മാ​യി കു​ട​വെ​ച്ചൂ​രി​ലെ​ക്കു ന​ട​ത്തി​യ കാ​ൽ​ന​ട തീ​ർ​ഥാ​ട​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു.
റാ​ലി​ക്ക് കു​ട​വെ​ച്ചൂ​ർ വി​കാ​രി ഫാ. ​ജോ​യ് ക​ണ്ണ​ന്പു​ഴ സ്വാ​ഗ​തം പ​റ​ഞ്ഞു. ഫാ. ​ജോ​ണ്‍ ഐ​നി​യാ​ട​ൻ, ഫാ. ​ജി​ജി ചെ​ങ്ങി​ണി​യാ​ട​ൻ, ഫാ. ​ബെ​ന്നി പാ​റേ​ക്കാ​ട്ടി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചൊ​വ്വ​രാ​ൻ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​പ്പു​ര​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത തീ​ർ​ഥാ​ട​ക​ർ​ക്കു വേ​ണ്ടി എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​താ പ്രോ ​വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പു​തി​യേ​ട​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ന​ട​ത്തി.