ലോ​ക ഫി​സി​യോ​തെ​റാ​പ്പി ദി​നം ആ​ച​രി​ച്ചു
Monday, September 9, 2019 10:58 PM IST
ആ​ല​പ്പു​ഴ: ലോ​ക ഫി​സി​യോ​തെ​റാ​പ്പി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ (കെഎ​പി​സി) ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ബീ​ച്ചി​ൽ വൈ​കു​ന്നേ​രം വേ​ദ​ന ര​ഹി​ത ജീ​വി​തം ഫി​സി​യോ​തെ​റാ​പ്പി​യി​ലൂ​ടെ എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ചി​ത്ര​ര​ച​ന മ​ത്സ​ര​വും ന​ട​ത്തി.
മു​ൻ കെഎ​പി​സി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ജി​ല്ല​യി​ലെ സീ​നി​യ​ർ ഫി​സി​യോ​തെ​റാ​പി​സ്റ്റു​മാ​യ ദി​ലീ​പ് ശാ​ന്ത​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഐ​പി​സി ജി​ല്ല സെ​ക്ര​ട്ട​റി ആ​ഷി​ഖ് ഹൈ​ദ​ർ അ​ലി, ജി​ല്ലാ ട്ര​ഷ​റ​ർ എ​സ്.​അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​നി​ൽ​കു​മാ​ർ, അ​നു​പ്ര​സാ​ദ് എ​ന്നി​വ​ർ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഫി​സി​യോ​തെ​റാ​പ്പി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ടു മ​ന​സി​ലാ​ക്കാ​ൻ പ​രി​പാ​ടി​യി​ൽ അ​വ​സ​ര​മൊ​രു​ക്കി. ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​ക​രി​ക്കു​ന്ന ത​ര​ത്തി​ൽ വൊ​ക്കേ​ഷ​ണ​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ വേ​ണ​മെ​ന്ന ആ​വ​ശ്യം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നു ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി. ഫി​സി​യോ​തെ​റാ​പ്പി സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് ഫി​സി​യോ​തെ​റാ​പ്പി​സ്റ്റു​ക​ളോ​ട് ചോ​ദി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി.