പ​റ​വൂ​ർ കൊ​ല​പാ​ത​കം: ഒ​രാ​ൾകൂ​ടി അ​റ​സ്റ്റി​ൽ
Monday, September 9, 2019 10:58 PM IST
അ​ന്പ​ല​പ്പു​ഴ: പ​റ​വൂ​രി​ൽ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കൊ​ന്നു കു​ഴി​ച്ചി​ട്ട കേ​സി​ൽ ഒ​രാ​ളെ കൂ​ടി പു​ന്ന​പ്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​റ​വൂ​ർ പ​ന​ക്ക​ൽ ടോ​മി സേ​വ്യ​റാ(26)​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​തോ​ടെ കേ​സി​ൽ ഇ​തു​വ​രെ ഏ​ഴു​പേ​ർ പി​ടി​യി​ലാ​യി. ഓ​ഗ​സ്റ്റ് 19ന് ​ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ബാ​റി​നു സ​മീ​പ​ത്ത് ഉ​ണ്ടാ​യ അ​ടി​പി​ടി​യെ തു​ട​ർ​ന്ന് പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടു​തൈ​വീ​ട്ടി​ൽ മ​നു(27) എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ടു​ക​യും പ്ര​തി​ക​ൾ ക​ട​പ്പു​റ​ത്തു കൊ​ണ്ടു​പോ​യി മൃ​ത​ദേ​ഹം കു​ഴി​ച്ചു മൂ​ടി​യെ​ന്നു​മാ​ണ് കേ​സ്. ബി​യ​ർ കു​പ്പി​യും ക​ല്ലും​കൊ​ണ്ട് ത​ലയ്​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം, മൃ​ത​ദേ​ഹം പ​റ​വൂ​ർ ഗ​ലീ​ലി​യ ക​ട​ലി​ൽ ക​ല്ലു​കെ​ട്ടി താ​ഴ്ത്തി​യെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ആ​ദ്യ മൊ​ഴി. പ്ര​തി​ക​ളി​ൽ ചി​ല​ർ പി​ന്നീ​ട് മൊ​ഴി മാ​റ്റി.
മൂ​ന്നാം പ്ര​തി ഓ​മ​ന​ക്കു​ട്ട​നെ പി​ടി​കൂ​ടി​യ​തോ​ടെ ഇ​തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ള്ള​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. മൃ​ത​ദേ​ഹം കു​ഴി​ച്ചി​ടാ​ൻ സ​ഹാ​യി​ച്ച പു​ന്ന​പ്ര പ​റ​യ​ക്കാ​ട്ടി​ൽ കൊ​ച്ചു​മോ​ൻ (39), പു​ന്ന​പ്ര തെ​ക്കേ​പാ​ല​ക്ക​ൽ ജോ​ണ്‍ പോ​ൾ (33) എ​ന്നി​വ​രെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ ചു​രു​ൾ അ​ഴി​ഞ്ഞ​ത്. മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട​താ​ണെ​ന്ന് കൊ​ച്ചു​മോ​ൻ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യ​തോ​ടെ ഇ​യാ​ളെ​യും കൊ​ണ്ട് പോ​ലീ​സ് പ​റ​വൂ​ർ ഗ​ലീ​ലി​യ ക​ട​പ്പു​റ​ത്തെ​ത്തു​ക​യും കു​ഴി​ച്ചി​ട്ട സ്ഥ​ലം കൊ​ച്ചു​മോ​ൻ കാ​ണി​ച്ചു കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് അ​ര​യാ​ൾ താ​ഴ്ച​യി​ൽ കു​ഴി​ച്ച​പ്പോ​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തൈ​പ്പ​റ​ന്പി​ൽ അ​പ്പാ​പ്പ​ൻ പ​ത്രോ​സ് (28), വ​ട​ക്കേ തൈ​യി​ൽ സ​നീ​ഷ് (സൈ​മ​ണ്‍ 29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ മ​റ്റു പ്ര​തി​ക​ൾ. ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി പി.​വി. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ സി​ഐ രാ​ജേ​ഷും, പു​ന്ന​പ്ര പോ​ലീ​സു​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.