മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം
Friday, September 13, 2019 10:31 PM IST
മാ​വേ​ലി​ക്ക​ര: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ 92-ാമ​ത് മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം ചെ​റു​കോ​ൽ ഈ​ഴ​ക്ക​ട​വ് ശ്രീ ​നാ​രാ​യ​ണ​ഗു​രു ധ​ർ​മാ​ന​ന്ദ ഗു​രു​കു​ല​ത്തി​ൽ 21ന് ​ന​ട​ക്കും. മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ ആ​റി​ന് പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, 7.30 ന് ​ഹ​വ​നം, യ​ജ്ഞം, 10 ന് ​സ​മൂ​ഹ പ്രാ​ർ​ത്ഥ​ന, 10.30 ന് ​അ​ന്ന​ദാ​നം, ഉ​ച്ച​യ്ക്ക് 12ന് ​ന​ട​ക്കു​ന്ന സ​ർ​വ​മ​ത സ​മ്മേ​ള​നം മാ​വേ​ലി​ക്ക​ര എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും.
ധ​ർ​മാ​ന​ന്ദ ഗു​രു​കു​ല സ​മി​തി ര​ക്ഷാ​ധി​കാ​രി ഗം​ഗാ​ധ​ര പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ്യോ​തി​സ് സ്കൂ​ൾ ഡ​യ​റ​ക്ട​ർ റ​വ.​പി.​ജെ.​ചാ​ക്കോ, മാ​വേ​ലി​ക്ക​ര മു​സ്ലിം ജ​മാ അ​ത്ത് ചീ​ഫ് ഇ​മാം മൗ​ല​വി അ​ബ്ദു​ൾ വാ​ഹി​ത് അ​ൽ ഖാ​സി​മി, പി.​കെ.​ലാ​ൽ വാ​ഴൂ​ർ എ​ന്നി​വ​ർ മ​ഹാ​സ​മാ​ധി ദി​ന സ​ന്ദേ​ശം ന​ൽ​കും. സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ.​ശി​വ​ദാ​സ​ൻ വ​സ​ത്ര​ദാ​നം നി​ർ​വ​ഹി​ക്കും, വൈ​കു​ന്നേ​രം 3.30ന് ​സ​മാ​ധി പ്രാ​ർ​ഥ​ന, 5.30ന് ​ദീ​പാ​രാ​ധ​ന എ​ന്നി​വ ന​ട​ക്കു​മെ​ന്നും സ​മി​തി സെ​ക്ര​ട്ട​റി ബി.​ബാ​ബു അ​റി​യി​ച്ചു.