വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​മു​ക്ത​ഭ​ട​ൻ മ​രി​ച്ചു
Saturday, September 14, 2019 11:49 PM IST
മാ​വേ​ലി​ക്ക​ര: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്പോ​ൾ വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന വി​മു​ക്ത​ഭ​ട​ൻ മ​രി​ച്ചു.​തെ​ക്കേ​ക്ക​ര പോ​ന​കം മു​ള​ന്താ​ശേ​രി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (63) ആ​ണ് മ​രി​ച്ച​ത്.​

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ മാ​വേ​ലി​ക്ക​ര-​കു​റ്റി​ത്തെ​രു​വ് റോ​ഡി​ൽ പു​ന്ന​മു​ട് ജം​ഗ്ഷ​ന് തെ​ക്കാ​യി​രു​ന്നു അ​പ​ക​ടം.​തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ൻ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വി​ലാ​സി​നി. മ​ക്ക​ൾ: ര​മ്യ, ര​ഹ​ന, ര​ചി​ത്ര. മ​രു​മ​ക്ക​ൾ: സു​നി​ൽ, സു​കേ​ഷ്, സ​നി​ൽ.