ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണം; ബൈ​ക്ക് റാ​ലി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Sunday, September 15, 2019 10:40 PM IST
ആ​ല​പ്പു​ഴ: കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തെ​യും അ​വ​ർ​ക്കെ​തി​രാ​യ​അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നെ​യും കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ്രീം ​റൈ​ഡേ​ഴ്സ് കേ​ര​ള​യു​മാ​യി ചേ​ർ​ന്ന് കേ​ര​ള സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ന​ട​ത്തി​യ ബൈ​ക്ക് റാ​ലി​ക്ക് ജി​ല്ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
സ​ന്ദേ​ശ​റാ​ലി 12 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ജ​മ്മു​കാ​ശ്മീ​രി​ൽ​അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. റാ​ലി ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ആ​ല​പ്പു​ഴ ബീ​ച്ചി​ൽ എ​ത്തി​യ​ത്. ആ​ല​പ്പു​ഴ എം​പി എ.​എം ആ​രി​ഫ് മ​ഹാ​സ​ന്ദേ​ശ​റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. കാ​ശ്മീ​രി​ലേ​ക്കു​ള​ള യാ​ത്ര​യു​ടെ ജി​ല്ലാ​ത​ല ഫ്ളാ​ഗ് ഓ​ഫും നി​ർ​വ​ഹി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ആ​ഫീ​സ​ർ ജീ​ജ നേ​തൃ​ത്വം ന​ൽ​കി. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ എം.​പി. ആന്‍റ​ണി, സി.​ജെ ആ​ന്‍റ​ണി, ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി അം​ഗം ഷ​നി, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ക​രോ​ളി​ൻ പീ​റ്റ​ർ , ചൈ​ൽ​ഡ്ലൈ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ഥി​ക​ൻ ന​രി​യ്ക്ക​ൽ രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള ക​ഥാ​പ്ര​സം​ഗ സം​ഘം പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു.