ക​ര​യോ​ഗ​ത്തി​ന്‍റെ പു​തി​യ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്ത ു
Sunday, September 15, 2019 10:40 PM IST
പൂ​ച്ചാ​ക്ക​ൽ: പ​ള്ളി​പ്പു​റം വ​ട​ക്ക് 818-ാം ന​ന്പ​ർ ക​ര​യോ​ഗ​ത്തി​ന്‍റെ പു​തി​യ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ചേ​ർ​ത്ത​ല താ​ലൂ​ക്ക് എ​ൻ.​എ​സ്.​എ​സ്.​യൂ​ണി​യ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും, ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​വു​മാ​യ ക​ണ്ണേ​ഴ​ത്ത് കെ.​ജി. രാ​ഘ​വ​ൻ നാ​യ​ർ ജ·​ശ​താ​ബ്ദി സ്മാ​ര​ക മ​ന്ദി​രം എ​ന്ന നാ​മ​ധേ​യ​ത്തി​ലു​ള്ള കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം എ​ൻ​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു. നാ​യ​ർ സ​മു​ദാ​യം ഇ​ന്ന് ഏ​റ്റ​വും ദു​ർ​ഘ​ട​മാ​യ കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും എ​ന്നാ​ൽ തീ​യി​ൽ ക​രു​ത്ത പ്ര​സ്ഥാ​നം വെ​യി​ല​ത്ത് വാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ഘ​വ​ൻ നാ​യ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം കെ. ​പ​ങ്ക​ജാ​ക്ഷ​പ്പ​ണി​ക്ക​ർ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ആ​ചാ​ര്യ​ന്‍റെ ഫോ​ട്ടോ അ​നാഛാ​ദ​നം ക​ണ്ണേ​ഴ​ത്ത് കെ.​ജി. രാ​ഘ​വ​ൻ നാ​യ​രും നി​ർ​വ​ഹി​ച്ചു. താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഇ​ല​ഞ്ഞി​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ക​ര​യോ​ഗം സെ​ക്ര​ട്ട​റി സോ​ജ​കു​മാ​ർ, താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ, വ​നി​താ​സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ ക​ര​യോ​ഗം പ്ര​തി​നി​ധി​ക​ൾ, തി​രു ഐ​രാ​ണി​ക്കു​ളം ക​ള​ത്തി​ൽ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ, മ​ന്ദി​ര നി​ർ​മാ​ണ ക​ണ്‍​വീ​ന​ർ വി.​കെ. രാ​ധാ​ക​ഷ്ണ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.