കൃ​ഷ്ണ​പു​ര​ത്ത് വീ​ട് കു​ത്തി​തു​റ​ന്ന് ക​വ​ർ​ച്ച; അ​ന്വേ​ഷ​ണം ഊ​ർ​ജി​തം
Monday, September 16, 2019 10:34 PM IST
കാ​യം​കു​ളം: കൃ​ഷ്ണ​പു​ര​ത്ത് ആ​ളി​ല്ലാ​തി​രു​ന്ന വീ​ട് കു​ത്തി​തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കാ​യം​കു​ളം കൃ​ഷ്ണ​പു​രം ഞ​ക്ക​നാ​ൽ ശ്രീ​നി​ല​യ​ത്തി​ൽ സ​ത്യ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 33 പ​വ​ൻ അ​പ​ഹ​രി​ച്ചു. സ​ത്യ​നും കു​ടും​ബ​വും ക​ഴി​ഞ്ഞ 13 ന് ​വീ​ടു​പൂ​ട്ടി ഗു​രു​വാ​യൂ​രി​ൽ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ ഇ​വ​ർ വീ​ട്ടി​ൽ മ​ട​ങ്ങി എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്. ഉ​ട​ൻ ഇ​വ​ർ കാ​യം​കു​ളം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ മു​റി​ക​ളി​ലെ​യും അ​ല​മാ​ര​ക​ൾ കു​ത്തി​തു​റ​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. വി​ല​പി​ടി​പ്പു​ള്ള ലാ​പ് ടോ​പ്പും മ​റ്റും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​യൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. പ്ര​ദേ​ശ​ത്തെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്.