വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം
Monday, September 16, 2019 10:35 PM IST
രാ​മ​ങ്ക​രി: മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വീ​ടു​നി​ർ​മി​ച്ചു ന​ല്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ കെ​യ​ർ​ഹോം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​മ​ങ്ക​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ബി തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി.
സ​ഹ​ക​ര​ണ​വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ബി.​എ​സ്. പ്ര​വീ​ണ്‍​ദാ​സാ​യി​രു​ന്നു മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ. രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​മ​ഞ്ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കു​ഞ്ഞു​മോ​ൾ ശി​വ​ദാ​സ്, രാ​മ​ങ്ക​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് ചേ​ക്കോ​ട​ൻ, സി.​പി. ബ്രീ​വ​ൻ, ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത​റ, എ​ൻ. നീ​ല​ക​ണ്ഠ പി​ള്ള, ത​ങ്ക​മ്മ ഈ​പ്പ​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി വി​നീ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.