വി​ശ്വ​ക​ർ​മ​ദി​നാ​ഘോ​ഷം
Monday, September 16, 2019 10:37 PM IST
ചേ​ർ​ത്ത​ല: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​ത്വ​ത്വ​ത്തി​ൽ ഇ​ന്ന് വി​ശ്വ​ക​ർ​മ​ദി​നം ആ​ഘോ​ഷി​ക്കും. രാ​വി​ലെ ആ​റി​ന് ചേ​ർ​ത്ത​ല വി​ശ്വ​ക​ർ​മ ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തും. 6.30ന് ​ത​ണ്ണീ​ർ​മു​ക്കം തൂ​ന്പു​ങ്ക​ൽ ഭ​ദ്ര​കാ​ളി ദേ​വീ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ നി​ന്ന് വി​ശ്വ​ക​ർ​മ പൂ​ജ​യോ​ടെ വി​ഗ്ര​ഹ ര​ഥ​ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ചേ​ർ​ത്ത​ല ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ളി​നു​സ​മീ​പ​ത്തു​നി​ന്നും ശോ​ഭ​യാ​ത്ര ആ​രം​ഭി​ക്കും. ശോ​ഭ​യാ​ത്ര​യി​ൽ വാ​ദ്യ​മേ​ള​ങ്ങ​ളും നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും മി​ഴി​വേ​കും. വൈ​കു​ന്നേ​രം 4.30ന് ​രാ​ജീ​വ് ഗാ​ന്ധി മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​ന്ന വി​ശ്വ​ക​ർ​മ​ദി​ന സ​മ്മേ​ള​നം എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ന​വ​പു​രം ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ബി. മു​ര​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം എ​സ്. രാ​ജീ​വ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​ശ്വ​ക​ർ​മ​ഭ​വ​ൻ നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്കു​ള്ള ആ​ദ്യ സം​ഭാ​വ​ന സ​മ​ർ​പ്പ​ണം കെ.​ജി. സു​രേ​ന്ദ്ര​ൻ ത​ണ്ണീ​ർ​മു​ക്കം നി​ർ​വ​ഹി​ക്കും.
മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, വെ​ള്ളി​യാ​കു​ളം പ​ര​മേ​ശ്വ​ര​ൻ, സി.​പി. പു​രു​ഷോ​ത്ത​മ​ൻ ആ​ചാ​രി, പി. ​ഫ​ൽ​ഗു​ണ​ൻ ആ​ചാ​രി, കെ. ​ജ​യ​രാ​ജ​ൻ, ഉ​ഷ സു​രേ​ന്ദ്ര​ൻ, അ​ജി​ത സ​തീ​ശ​ൻ, ടി. ​പ്ര​കാ​ശ​ൻ, പി. ​ച​ന്ദ്ര​ൻ, ഒ. ​ഉ​ണ്ണി​രാ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എം.​പി. അ​ജി​ത് കു​മാ​ർ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​സു​രേ​ഷ്കു​മാ​ർ ന​ന്ദി​യും പ​റ​യും. തു​ട​ർ​ന്ന് ക​ലാ​പ​രി​പ​ടി​ക​ൾ.