മി​ൽ​മ ടാ​ങ്ക​റി​ന്‍റെ പി​ന്നി​ൽ ക​ണ്ടെ​യ്ന​ർ ഇ​ടി​ച്ച് ഗ​താ​ഗ​ത ത​ട​സം
Tuesday, September 17, 2019 10:36 PM IST
ആ​ല​പ്പു​ഴ: മി​ൽ​മ ടാ​ങ്ക​റി​ന്‍റെ പി​ന്നി​ൽ ക​ണ്ടെ​യ്ന​ർ ഇ​ടി​ച്ച് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ആ​ള​പാ​യ​മി​ല്ല. ദേ​ശീ​യ​പാ​ത​യി​ൽ പു​ന്ന​പ്ര മി​ൽ​മ​യ്ക്ക് മു​ന്നി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30 നാ​യി​രു​ന്നു അ​പ​ക​ടം.
ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​ന്ന ക​ണ്ടെ​യ്ന​ർ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു പാ​ലു​മാ​യി വ​ന്ന ടാ​ങ്ക​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ണ്ടെ​യ്ന​ർ റോ​ഡി​നു കു​റു​കെ മ​റി​ഞ്ഞു. ഇ​തൂ​മൂ​ലം ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​ണ് ക​ണ്ടെ​യ്ന​ർ മാ​റ്റി ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച​ത്.

ജ​പ​മാ​ല റാ​ലി

ആ​ല​പ്പു​ഴ: പ​റ​വൂ​ർ ഐ​എം​എ​സി​ൽ നി​ന്നും അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ലേ​ക്കു തീ​ര​ദേ​ശ​റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​ജ​പ​മാ​ല റാ​ലി 21 നു ​ന​ട​ക്കും. രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന റാ​ലി ഐ​എം​എ​സി​ൽ നി​ന്നും ഗ​ലീ​ലി​യ ക​ട​പ്പു​റം വ​ഴി ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും. ഐ​എം​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​പ്ര​ശാ​ന്ത് റാ​ലി​ക്കു നേ​തൃ​ത്വം ന​ല്കും. ഫാ. ​സു​ധീ​ർ, ഫാ. ​പ്ര​ഭു​ദാ​സ്, ഫാ.​ജോ​ഷി, ഫാ. ​ഫ്രാ​ൻ​സി​സ് ച​ന്ദ​ൻ എ​ന്നി​വ​ർ മു​ൻ​നി​ര​യി​ൽ റാ​ലി ന​യി​ക്കും. നൂ​റു​ക​ണ​ക്കി​നു സ്വീ​ക​ര​ണ​ങ്ങ​ൾ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. റാ​ലി​യെ സ്വീ​ക​രി​ക്കു​ന്ന​വ​രെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും വൈ​ദി​ക​ർ ആ​ശീ​ർ​വ​ദി​ക്കു​മെ​ന്നു റാ​ലി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് ഗ്രി​ഗ​റി അ​റി​യി​ച്ചു.