കൈ​ത​ത്തോ​ട് ജ​ലോ​ത്സവം ഇ​ന്ന്
Thursday, September 19, 2019 10:12 PM IST
എ​ട​ത്വ: മു​ട്ടാ​ർ ച​ല​ഞ്ച് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെടു​ന്ന മു​ട്ടാ​ർ കൈ​ത​ത്തോ​ട് ജ​ലോ​ൽ​ത്സ​വം ഇ​ന്ന് മൂ​ന്നി​ന് കൈ​ത​ത്തോ​ട് വാ​ട്ട​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ഖ്യാ​തി​ഥി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. വെ​പ്പ്, ഓ​ടി വ​ള്ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 22 വ​ള്ള​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. മു​ട്ടാ​റി​ൽ പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മാ​ത്യു ഇ. ​ശ്രാ​ന്പി​ക്ക​ലി​നേ​യും എ​സ്എ​സ്എ​ൽ​സി പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ലെ ഉ​ന്ന​ത വി​ജ​യി​ക​ളേ​യും ആ​ദ​രി​ക്കും. വ​ള്ളം​ക​ളി​യു​ടെ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ചെ​യ​ർ​മാ​ൻ തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​പി. കു​ഞ്ഞു​മോ​ൻ കു​റു​പ്പു​പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.