ച​ന്പ​ക്കു​ളം ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ 1.89 കോ​ടി അ​നു​വ​ദി​ച്ചു
Saturday, September 21, 2019 11:03 PM IST
എ​ട​ത്വ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ച​ന്പ​ക്കു​ളം ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ 2019-20 വ​ർ​ഷ​ത്തി​ലേ​ക്കു 20 നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 1.89 കോ​ടി അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു അ​റി​യി​ച്ചു.

എ​ട​ത്വ പ​ച്ച ജം​ഗ്ഷ​ൻ മു​ത​ൽ ച​ങ്ങം​ക​രി ഷാ​പ്പു​പ​ടി വ​രെ റോ​ഡ് റീ​ടാ​റിം​ഗി​ന് 11.5 ല​ക്ഷം, എ​ട​ത്വ താ​യ​ങ്ക​രി പു​തു​വ​ൽ കോ​ള​നി റോ​ഡ് ടാ​റിം​ഗ് 10 ല​ക്ഷം, ത​ല​വ​ടി അ​ർ​ത്തി​ശേ​രി പാ​ലം അ​പ്രോ​ച്ച് പൂ​ർ​ത്തീ​ക​ര​ണം എ​ട്ട് ല​ക്ഷം, ത​ല​വ​ടി മാ​ള​യേ​ക്ക​ൽ ക​ലി​ങ്കു പു​ന​രു​ദ്ധാ​ര​ണം 5.5 ല​ക്ഷം, ത​ക​ഴി ക​ള​ത്തി​പ്പാ​ലം മു​ത​ൽ ക​രു​മാ​ടി ഗ​വ. ഹൈ​സ്കൂ​ൾ വ​രെ റോ​ഡ് റീ​ടാ​റിം​ഗ് ആ​റ് ല​ക്ഷം, ത​ക​ഴി ഇ​രു​നൂ​റു​പ​റ സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണം 20 ല​ക്ഷം, ക​രു​മാ​ടി ഗ​വ. ഹൈ​സ്കൂ​ൾ അ​സം​ബ്ലി പ​ന്ത​ൽ ആ​ൻ‌​ഡ് സ്മാ​ർ​ട് ക്ലാ​സ് നി​ർ​മാ​ണം 20 ല​ക്ഷം, എ​ട​ത്വ കൊ​ടു​പ്പു​ന്ന ഗ​വ. ഹൈ​സ്കൂ​ൾ പു​ന​രു​ദ്ധാ​ര​ണം ആ​ൻ​ഡ് സ്മാ​ർ​ട് ക്ലാ​സ് നി​ർ​മാ​ണം 15.5 ല​ക്ഷം, ച​ന്പ​ക്കു​ളം മ​ങ്കൊ​ന്പ് തെ​ക്കേ​ക്ക​ര ഗ​വ. ഹൈ​സ്കൂ​ൾ പു​ന​രു​ദ്ധാ​ര​ണം 4.5 ല​ക്ഷം, ച​ന്പ​ക്കു​ളം തെ​ക്കേ​ക്ക​ര ജം​ഗ്ഷ​ൻ മു​ത​ൽ വ​ള​യം റോ​ഡ് റീ​ടാ​റിം​ഗ് 4.5 ല​ക്ഷം, ച​ന്പ​ക്കു​ളം ചെ​പ്പി​ലാ​ക്ക​ൽ ശ​ങ്ക​ര​മം​ഗ​ലം പാ​ട​ശേ​ഖ​രം അ​ടി​സ്ഥാ​ന സൗ​ക​ര്യം 10 ല​ക്ഷം, നെ​ടു​മു​ടി പൂ​ക്കൈ​ത പാ​ട​ശേ​ഖ​രം വെ​ങ്കി​ട​പാ​ലം നി​ർ​മാ​ണം 17 ല​ക്ഷം, നെ​ടു​മു​ടി ന​ടു​ഭാ​ഗം പ​ട്ടി​ക​ജാ​തി കോ​ള​നി മു​ത​ൽ ക​രിം​കൊ​ട്ടാ​രം വ​രെ റോ​ഡ് റീ​ടാ​റിം​ഗ് 10 ല​ക്ഷം, ത​ക​ഴി 82-ാം ന​ന്പ​ർ സ്മാ​ർ​ട് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട നി​ർ​മാ​ണം 27.64 ല​ക്ഷം, ത​ല​വ​ടി, ക​രു​മാ​ടി, കൊ​ടു​പ്പു​ന്ന, തെ​ക്കേ​ക്ക​ര ഗ​വ. ഹൈ​സ്കൂ​ളു​ക​ൾ​ക്കു പെ​യി​ന്‍റിം​ഗ് എ​ട്ടു​ല​ക്ഷം, ക്ഷീ​ര സം​ഘ​ങ്ങ​ൾ​ക്കു റി​വോ​ൾ​വിം​ഗ് ഫ​ണ്ട് ആ​റ് ല​ക്ഷം, നെ​ടു​മു​ടി ചെ​ന്പും​പു​റം ആ​റ്റു​തീ​രം പൈ​പ്പു‌​ലൈ​ൻ നീ​ട്ട​ൽ അ​ഞ്ച് ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.