അ​ന്താ​രാ​ഷ്‌ട്ര സെ​മി​നാ​ർ 17 മു​ത​ൽ 19 വരെ
Saturday, October 12, 2019 10:55 PM IST
ചേ​ർ​ത്ത​ല: സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ന്‍റെ​യും കോ​ട്ട​യം ഗ​വ. കോ​ള​ജി​ന്‍റെ​യും മ​ഹാ​ത്മാ​ഗാ​ന്ധി ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്ട്ര​മെ​ന്‍റേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 17 മു​ത​ൽ 19 വ​രെ ആ​ല​പ്പു​ഴ കാം​ലോ​ട്ട് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ഫോ​ട്ടോ കെ​മി​സ്ട്രി ആ​ൻ​ഡ് സ​സ്‌​റ്റൈ​ന​ബി​ൾ എ​ന​ർ​ജി എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. എം​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ത്മ​ശ്രീ പ്ര​ഫ. ജ​യ്പാ​ൽ മി​ത്ത​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​കും. എം​ജി യൂ​ണി​വേ​ഴ്സി​റ്റി പ്രോ-​വൈ​സ്ചാ​ൻ​സ​ല​ർ പ്ര​ഫ. സി.​ടി. അ​ര​വി​ന്ദ​കു​മാ​ർ ശാ​സ്ത്ര ഉ​പ​ദേ​ഷ്ടാ​വാ​യി​ട്ടു​ള്ള സെ​മി​നാ​റി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി നൂ​റോ​ളം ഗ​വേ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കും.

സെ​മി​നാ​റി​നു മു​ന്നോ​ടി​യാ​യി 16 ന് ​സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ കേ​ര​ള​ത്തി​ലെ സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മീ​റ്റ് ദ ​സ​യ​ന്‍റി​സ്റ്റ് പ്രോ​ഗ്രാം ന​ട​ത്തും. പ്ര​ഫ പ്ര​ശാ​ന്ത് സോ​ണ​ർ, പ്ര​ഫ. സ​യോ​ജി ഇ​ട്ടോ, ത​ത്സു​ഹി​റോ നാ​ഗ​സാ​ക്ക എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും.