മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ
Saturday, October 12, 2019 11:00 PM IST
ആ​ല​പ്പു​ഴ: ഭ​ര​ണ​സ​മ​തി​ക്കു ശേ​ഷി​ക്കു​ന്ന കു​റ​ഞ്ഞ കാ​ല​യ​ള​വി​ൽ ഏ​റ്റ​വും മി​ക​ച്ച വേ​ഗ​ത​യി​ൽ മു​ന്നേ​റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നു ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ. ന​ഗ​ര​പി​താ​വാ​യി സ്ഥാ​ന​മേ​റ്റ ശേ​ഷം ആ​ല​പ്പു​ഴ പ്ര​സ് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നും, തെ​രു​വു​നാ​യ ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​ക​ൾ ന​ൽ​കു​ക​യെ​ന്ന് ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി.

ന​ഗ​ര​ച​ത്വ​ര​ത്തെ ഭാ​വി​യി​ൽ ഡ​ൽ​ഹി മോ​ഡ​ലി​ൽ ഭൂ​ഗ​ർ​ഭ​മാ​ൾ ആ​ക്കു​ക​യാ​ണ് സ്വ​പ്ന​മെ​ന്നും ഇ​തു​വ​ഴി വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ ഉ​ൾ​പ്പെടെ പു​ന​ര​ധ​വ​സി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ സ്കൂ​ളു​ക​ളി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ക​യാ​ണ്. ആ​ല​പ്പു​ഴ​യെ ശു​ചി​ത്വ ന​ഗ​ര​മാ​ക്കി മാ​റ്റു​ന്ന​തി​നാ​യി മു​ൻ ചെ​യ​ർ​മാ​ൻ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​ഘ​ട്ട പ്രോ​ജ​ക്ട് ത​യാ​റാ​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു.

സ്കൂ​ൾ കു​ട്ടി​ക​ളി​ലൂ​ടെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന സ​ന്ദേ​ശം വ്യാ​പി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ഒ​രു സ്ലോ​ട്ട​ർ ഹൗ​സ് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തി​ന് ഒ​രു​പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കും. ശ​താ​ബ്ദി മ​ന്ദി​ര​ത്തി​ൽ ജ​നു​വ​രി​യോ​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി.

ഇ​എ​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ട്രാ​ക്കു​ക​ൾ സ​ജ്ജ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജി​ല്ലാ കാ​യി​ക​മേ​ള​യു​ൾ​പ്പെടെ ന​ടത്ത​ത്ത​ക്ക രീ​തി​യി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യാ​ണ് ആ​ദ്യം ഇ​വി​ടെ ന​ട​ക്കു​ക.

ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നാ​യി ജി​ല്ല​യി​ലെ മ​ന്ത്രി​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ഉ​ട​ൻ ത​ന്നെ യോഗം വി​ളി​ച്ചു ചേ​ർ​ക്കും. ജീ​വ​കാ​രു​ണ്യ പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​മെ​ന്നും ഇ​തി​നു​ള്ള ചെ​യ​ർ​മാ​ൻ ഫ​ണ്ടി​ന്‍റെ തു​ക വ​ർ​ധി​പ്പി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ കൂ​ട്ടി​ച്ച​ർ​ത്തു.

പ​രി​പാ​ടി​യി​ൽ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​ജ്യോ​തി​മോ​ൾ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ എ.​എ. റ​സാ​ക്ക്, അ​ഡ്വ. മ​നോ​ജ് കു​മാ​ർ, ബ​ഷീ​ർ കോ​യാ​പ​റ​ന്പി​ൽ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബി​ന്ദു​തോ​മ​സ്, സീ​ന​ത്ത് നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.