അ​ഖി​ല കേ​ര​ള പ്ര​സം​ഗ മ​ത്സ​രം
Monday, October 14, 2019 11:08 PM IST
ചേ​ർ​ത്ത​ല: ബി​ഷ​പ് മ​ങ്കു​ഴി​ക്ക​രി സ്മാ​ര​ക അ​ഖി​ല കേ​ര​ള പ്ര​സം​ഗ മ​ത്സ​രം ന​വം​ബ​ർ ഒ​ന്പ​തി​നു ന​ട​ക്കും. ത​ണ്ണീ​ർ​മു​ക്കം ബി​ഷ​പ് മ​ങ്കു​ഴി​ക്ക​രി ഹാ​ളി​ൽ രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ 18 നും 35 ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം നേ​ടു​ന്ന വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 5001, 3001, 2001 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും പ്ര​ശ​സ്തി​പ​ത്ര​വും ന​ൽ​കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 50 രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും അ​സ​ൽ രേ​ഖ​ക​ളു​മാ​യി രാ​വി​ലെ ഒ​ന്പ​തി​ന് എ​ത്ത​ണം. ഫോ​ണ്‍: 9446287691, 9288405302, 9995147385.

വി​ദ്യാ​ര്‍​ഥി​ക്ക് മ​ര്‍​ദ​ന​മേ​റ്റ​താ​യി
പ​രാ​തി

ചേ​ര്‍​ത്ത​ല: വി​ദ്യാ​ര്‍​ഥി​ക്ക് മ​ര്‍​ദ​ന​മേ​റ്റ​താ​യി പ​രാ​തി. ചേ​ര്‍​ത്ത​ല ഗ​വ. ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ്കൂ​ൾ​വി​ട്ട് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ പു​റ​ത്ത് നി​ന്നെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് മ​ർ​ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി.
ത​ല​യ്ക്കു പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ചേ​ര്‍​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളും പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​നുകാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ചേ​ർ​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു.