സാ​ഹി​ത്യ ര​ച​നാ ക്യാ​ന്പ്
Monday, October 14, 2019 11:08 PM IST
മാ​വേ​ലി​ക്ക​ര: ന​രേ​ന്ദ്ര പ്ര​സാ​ദ് സ്മാ​ര​ക നാ​ട​ക പ​ഠ​ന ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വം​ബ​ർ ഒ​ന്നി​നു സാ​ഹി​ത്യ ര​ച​നാ ക്യാ​ന്പ് ന​ട​ത്തും. രാ​വി​ലെ 9.30നു ​പ​ല്ലാ​രി​മം​ഗ​ലം ശാ​സ്താം കു​ള​ങ്ങ​ര ന​രേ​ന്ദ്ര പ്ര​സാ​ദ് സ്മാ​ര​ക നാ​ട​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണു ശി​ൽ​പ​ശാ​ല. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന 30 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​വ​ർ സ്വ​ന്തം സാ​ഹി​ത്യ സൃ​ഷ്ടി 20ന​കം ല​ഭി​ക്ക​ത്ത​ക്ക വി​ധ​ത്തി​ൽ ഫ്രാ​ൻ​സി​സ്.​ടി. മാ​വേ​ലി​ക്ക​ര, ചെ​യ​ർ​മാ​ൻ, ന​രേ​ന്ദ്ര പ്ര​സാ​ദ് സ്മാ​ര​ക നാ​ട​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം, ക​ല്പ​കം, പ​ടി​ഞ്ഞാ​റെ​ന​ട, മാ​വേ​ലി​ക്ക​ര690101 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണ​മെ​ന്നു സെ​ക്ര​ട്ട​റി എ​ൻ. റൂ​ബി​രാ​ജ് അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 30 പേ​ർ​ക്കാ​ണു ക്യാം​പി​ൽ പ്ര​വേ​ശ​നം.