മാ​ന്നാ​റി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി
Wednesday, October 16, 2019 10:28 PM IST
മാ​ന്നാ​ർ: സം​സ്ഥാ​ന പാ​ത​യി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പി​ഡ​ബ്ല്യു​ഡി​യും സം​യു​ക്ത​മാ​യി​ട്ടാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. റോ​ഡ് കൈ​യേ​റി അ​ന​ധി​കൃ​ത​മാ​യി വ്യാ​പ​ക​മാ​യി സാ​ധ​ന​ങ്ങ​ൾ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി വ​ച്ച് ക​ച്ച​വ​ടം ന​ട​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച​തി​ൽ കൂ​ടു​ത​ൽ സ്ഥ​ലം റോ​ഡി​ലേ​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഷീ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​റ​ക്കു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ റോ​ഡ​രി​കി​ൽ പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സു​ക​ൾ ഇ​ല്ലാ​തെ നി​ര​വ​ധി ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള എ​ല്ലാ കൈ​യേ​റ്റ​ങ്ങ​ളും മൂ​ലം സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

മാ​ന്നാ​ർ പ​ന്നാ​യി പാ​ലം മു​ത​ൽ സ്റ്റോ​ർ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി​ട്ടാ​ണ് വ്യാ​പ​ക​മാ​യി കൈ​യേ​റ്റ​ങ്ങ​ൾ ഉ​ള്ള​ത്. കാ​യം​കു​ളം-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത ന​വീ​ക​രീ​ക്ക​ണ​മെ​ങ്കി​ൽ അ​തി​ന് മു​ന്പാ​യി ഇ​ത്ത​രം റോ​ഡ് കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. അ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കൈ​യേ​റ്റ​ങ്ങ​ൾ ഉ​ള്ള​ത് മാ​ന്നാ​റി​ലാ​ണ്. ഇ​ന്ന​ലെ റോ​ഡ് പു​റ​ന്പോ​ക്കി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് അ​സി.​സെ​ക്ര​ട്ട​റി സ​ന്തോ​ഷ് വ​ർ​ഗീ​സ്, പി​ഡ​ബ്ല്യു​ഡി അ​സി.​എ​ൻ​ജി​നീ​യ​ർ ഫൈ​സ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ്യാ​പാ​രി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ അ​ന​ധി​കൃ​ത​മ​ല്ലെ​ന്നും ഒ​ഴി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വ​ഴി​യോ​ര​ക​ച്ച​വ​ട യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.