ക്വി​സ് മ​ത്സ​രം ന​വം​ബ​ർ അ​ഞ്ചി​ന്
Wednesday, October 16, 2019 10:28 PM IST
ചേ​ർ​ത്ത​ല: മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ സി​എ​ൽ​സി സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന 27-ാമ​ത് അ​ഖി​ല കേ​ര​ള കേ​ര​ള ക്വി​സ് മ​ത്സ​രം ന​വം​ബ​ർ അ​ഞ്ചി​നു രാ​വി​ലെ ഒ​ന്പ​തി​ന് ചേ​ർ​ത്ത​ല മു​ട്ടം സെ​ന്‍റ് മേ​രീ​സ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തും. സം​സ്ഥാ​ന​ത്തെ ഹൈ​സ്കൂ​ൾ-​പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ ഒ​രു സ്കൂ​ളി​ൽ നി​ന്നും ര​ണ്ടു പേ​ര​ട​ങ്ങു​ന്ന ര​ണ്ടു ടീ​മു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം.
മ​ത്സ​ര​ത്തി​ൽ ദൃ​ശ്യ-​ശ്രാ​വ്യ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്. വി​ജ​യി​ക​ൾ​ക്ക് 10,001 രൂ​പ​യും ഏ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യു​മാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​നം 7,501 രൂ​പ​യും ഏ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും, മൂ​ന്നാം സ​മ്മാ​നം 6,001 രൂ​പ​യും ഏ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും, നാ​ലാം സ​മ്മാ​നം 5001 രൂ​പ​യും ഏ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും, അ​ഞ്ചാം സ​മ്മാ​നം 3,001 രൂ​പ​യും ഏ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും, ആ​റാം സ​മ്മാ​നം 2,501 രൂ​പ​യും, ഏ​ഴാം സ​മ്മാ​നം 2001 രൂ​പ​യും, ഏ​ട്ടാം സ​മ്മാ​നം 1001 രൂ​പ​യും കൂ​ടാ​തെ സെ​മി ഫൈ​ന​ൽ റൗ​ണ്ടി​ൽ വ​രു​ന്ന എ​ല്ലാ ടീ​മു​ക​ൾ​ക്കും 501 രൂ​പ​യും, പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്കൂ​ളു​ക​ൾ ഉ​ട​ൻ ര​ജി​സ്റ്റ​ർ ചെ​യ്യു​ക. ഫോ​ണ്‍: 9847130742, 9961412272, 9847060465, 9020119959.