നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​ക്ക് അ​ന്പ​ല​പ്പു​ഴ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Wednesday, October 16, 2019 10:28 PM IST
അ​ന്പ​ല​പ്പു​ഴ: നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി എം.​കെ. സു​ധീ​ർ ന​ന്പൂ​തി​രി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. അ​ന്പ​ല​പ്പു​ഴ അ​യ്യ​പ്പ ഭ​ക്ത സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ഷേ​ത്രം നാ​ട​ക​ശാ​ല​യി​ൽ വൈ​കു​ന്നേ​രം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ​മൂ​ഹ​പ്പെ​രി​യോ​ൻ ക​ള​ത്തി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ മേ​ൽ​ശാ​ന്തി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും അ​ദേ​ഹ​ത്തെ ആ​ദ​രി​ച്ചു.
സം​ഘം പ്ര​സി​ഡ​ന്‍റ് ആ​ർ. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. പ​ടി​ഞ്ഞാ​റെ ഗോ​പു​ര ന​ട​യി​ൽ പൂ​ർ​ണ കും​ഭം ന​ൽ​കി സ്വീ​ക​രി​ച്ച് വാ​ദ്യ​മേ​ള​ങ്ങു​ടെ അ​ക​ന്പ​ടി​യോ​ടെ യാ​ണ് മേ​ൽ​ശാ​ന്തി​യ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ആ​ന​യി​ച്ച​ത്. തു​ലാ​മാ​സം ഒ​ന്നാം തീ​യ​തി മു​ത​ൽ പു​റ​പ്പെ​ടാ ശാ​ന്തി​മാ​രാ​യി ചു​മ​ല ഏ​ൽ​ക്ക​ണം എ​ന്ന​തി​നാ​ൽ കെ​ട്ടു നി​റ​ച്ച് ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള യാ​ത്രാ​വേ​ള​യി​ൽ ആ​ണ് മേ​ൽ​ശാ​ന്തി അ​ന്പ​ല​പ്പു​ഴ​യി​ൽ എ​ത്തി​യ​ത്. ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് അ​ന്പ​ല​പ്പു​ഴ​യി​ൽ ത​ങ്ങി​യ ശേ​ഷം വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​രു​മേ​ലി​യി​ലേ​ക്ക് യാ​ത്ര​യാ​കും. യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി എ​ൻ. മാ​ധ​വ​ൻ കു​ട്ടി നാ​യ​ർ സ്വാ​ഗ​ത​വും ജോ. ​സെ​ക്ര​ട്ട​റി സി. ​വി​ജ​യ് മോ​ഹ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. വാ​ർ​ഡ് അം​ഗ​വും ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​യ സു​ഷ​മ രാ​ജീ​വ്, ദേ​വ​സ്വം അ​ഡ്മി​നി സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ജി. ​ഗോ​പ​കു​മാ​ർ, ഡോ. ​അ​ന്പ​ല​പ്പു​ഴ ഗോ​പ​കു​മാ​ർ, പ്ര​ഫ. എ​ൻ. ഗോ​പി​നാ​ഥ​പി​ള്ള. വി.​ജെ.​ശ്രീ​കു​മാ​ർ, എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, സി.​രാ​ധാ​കൃ​ഷ്ണ​ൻ. സ​ജു പാ​ർ​ഥ​സാ​ര​ഥി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.