പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം 20-ന്
Thursday, October 17, 2019 10:41 PM IST
ആ​ല​പ്പു​ഴ: അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ​യും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം 20നു ​രാ​വി​ലെ ഏ​ഴു മു​ത​ൽ ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം എ​ൻ​എ​സ്എ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള 18 കൗ​ണ്ട​റു​ക​ളി​ൽ ന​ട​ക്കും. വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ​യും മ​റ്റ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ​യും തി​രി​ച്ചു​വാ​ങ്ങ​ൽ 21ന് ​വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ആ​രം​ഭി​ക്കും.

പ​ള്ളി​പ്പു​റം എ​ൻ​എ​സ് കോ​ള​ജി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ംഗ് മെ​ഷീ​നു​ക​ൾ വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി സ്ട്രോം​ഗ് റൂ​മു​ക​ൾ 20ന് ​രാ​വി​ലെ ഒ​ന്പ​തി​നു തു​റ​ക്കു​ന്ന സ​മ​യ​ത്തും വോ​ട്ടി​ംഗി​ന് ശേ​ഷം പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളും ഇ​വി​എ​മ്മു​ക​ളും തി​രി​ച്ചു​വാ​ങ്ങി സു​ര​ക്ഷി​ത സൂ​ക്ഷി​പ്പി​നാ​യി സ്ട്രോം​ഗ് റൂ​മു​ക​ളി​ലാ​ക്കി സീ​ൽ ചെ​യ്യു​ന്ന സ​മ​യ​ത്തും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യോ ചീ​ഫ് ഇ​ല​ക‌്ഷ​ൻ ഏ​ജ​ന്‍റു​മാ​രു​ടെ​യോ ഇ​വ​ർ നി​യോ​ഗി​ക്കു​ന്ന പ്ര​തി​നി​ധി​ക​ളു​ടെ​യോ സാ​ന്നി​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്ന് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.