യാ​ന​ങ്ങ​ളും എ​ൻ​ജി​നും ഇ​ൻ​ഷ്വ​ർ ചെ​യ്യ​ണ​മെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ്
Thursday, October 17, 2019 10:47 PM IST
അ​ന്പ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നി​ർ​ബ​ന്ധ​മാ​യും യാ​ന​ങ്ങ​ളും എ​ൻ​ജി​നും ഇ​ൻ​ഷ്വ​ർ ചെ​യ്യ​ണ​മെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ്. കൂ​ടാ​തെ യാ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് ഓ​രോ വ​ർ​ഷം പു​തു​ക്ക​ണ​മെ​ന്നും ഫി​ഷ​റീ​സ് വ​കു​പ്പ് അ​റി​യി​ച്ചു. കേ​ര​ള മ​റൈ​ൻ ഫി​ഷ​റീ​സ് റെ​ഗു​ലേ​ഷ​ൻ ആ​ക്ട് പ്ര​കാ​രം ഇ​വ ക​ർ​ശ​ന​മാ​യി ഇ​ൻ​ഷ്വ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ട​യി​ൽ ഇ​വ ത​ക​രു​ക​യോ, മോ​ഷ​ണം പോ​കു​ക​യോ ചെ​യ്യു​ന്പോ​ൾ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​ഷ്വറൻസ് നി​ർ​ബ​ന്ധ​മാ​ണ്. എ​ന്നാ​ൽ ജി​ല്ല​യി​ൽ ഭൂ​രി​ഭാ​ഗം വ​ള്ള​മു​ട​മ​ക​ളും യാ​ന​വും എ​ൻ​ജി​നും ഇ​ൻ​ഷ്വ​ർ ചെ​യ്യാ​റി​ല്ല. ഓ​ഖി ദു​ര​ന്ത​ത്തി​നു ശേ​ഷ​മാ​ണ് ഈ ​നി​യ​മം സം​സ്ഥാ​ന​ത്ത് ക​ർ​ശ​ന​മാ​ക്കി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​മാ​യ​വ​ർ​ക്കു മാ​ത്ര​മേ ഇ​ൻ​ഷ്വ​റ​ൻ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കൂ. ഒ​രു വ​ർ​ഷ​മാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ കാ​ലാ​വ​ധി. പ​ത്തു ശ​ത​മാ​ന​മാ​ണ് പ്രീ​മി​യം തു​ക. ഒൗ​ട്ട് ബോ​ർ​ഡ് എ​ൻ​ജി​നു​ക​ൾ​ക്കു മാ​ത്ര​മാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ക. വ​ള്ള​വും എ​ൻജിനും മോ​ഷ​ണം പോ​യാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ ശേ​ഷം കേ​സെ​ടു​ക്കു​ന്പോ​ൾ ഇ​ൻ​ഷ്വ​റ​ൻ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും.

അ​ടു​ത്തി​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ വ്യാ​പ​ക​മാ​യി മോ​ഷ​ണം പോ​യെ​ങ്കി​ലും ഇ​വ ഇ​ൻ​ഷ്വ​ർ ചെ​യ്യാ​ത്ത​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. ഒ​രു ഉട​മ​യ്ക്ക് ര​ണ്ടു യാ​ന​ങ്ങ​ൾവ​രെ ഇ​ൻ​ഷ്വ​ർ ചെ​യ്യാം. ഇ​വ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തുകൂ​ടാ​തെ വർഷംതോറും യാ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സും പു​തു​ക്ക​ണം. ഈ ​മാ​സം 20നു​ള്ളി​ൽ യാ​ന​ങ്ങ​ളും എ​ൻജി​നും ഇ​ൻ​ഷ്വ​ർ ചെ​യ്യ​ണ​മെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് അ​റി​യി​ച്ചു.