മ​ഴ പെ​യ്താ​ൽ റോ​ഡ് തോ​ടാ​കും
Thursday, October 17, 2019 10:49 PM IST
പു​ന്ന​പ്ര: പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ക​പ്പ​ക്ക​ട​യ്ക്ക് വ​ട​ക്കു​വ​ശം പ​ടി​ഞ്ഞാ​റോ​ട്ടു​ള്ള ഗ്രാ​വ​ൽ റോ​ഡി​ന്‍റെ സ്ഥി​തി വ​ള​രെ ദ​യ​നീ​യ​മാ​യി തു​ട​രു​ന്നു. ഏ​ക​ദേ​ശം 4300 മീ​റ്റ​ർ മാ​ത്രം നീ​ള​മു​ള്ള ഗ്രാ​മീ​ണ​റോ​ഡ് ഒ​രു മ​ഴ​പെ​യ്താ​ൽ വെ​ള്ള​ക്കെ​ട്ടാ​യി മാ​റും. അ​ഴു​ക്കും ചെ​ളി​യും നി​റ​ഞ്ഞ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റും.

ഏ​ക​ദേ​ശം എ​ട്ടു​വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ചെ​റി​യ​തോ​തി​ൽ ഗ്രാ​വ​ൽ വ​ർ​ക്ക് ന​ട​ത്തി​യ​തി​ന്‍റെ അ​വ​ശി​ഷ്ടം​പോ​ലും അ​വ​ശേ​ഷി​ച്ചി​ട്ടി​ല്ല. പ​ല​ത​വ​ണ സ്ഥ​ലം പ​ഞ്ചാ​യ​ത്ത് മെ​ന്പ​റു​ടെ പ​ക്ക​ലും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളു​ടെ അ​ടു​ത്തും രേ​ഖാ​മൂ​ല​വും അ​ല്ലാ​തെ​യും റോ​ഡ് ന​ന്നാ​ക്കു​ന്ന​ത് സം​ബ​ന്ധ​മാ​യി നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഒ​രു നീ​ക്കു​പോ​ക്കും ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ത്താം വാ​ർ​ഡി​ലെ പ​ല വ​ഴി​ക​ൾ യ​ഥാ​സ​മ​യം ടാ​റിം​ഗ് ന​ട​ന്നു. ചി​ല വ​ഴി​ക​ൾ ത​റ​യോ​ടു​പാ​കി ഭം​ഗി​യാ​ക്കി​യി​ട്ടു​ണ്ട്. അ​ല്ലാ​തു​ള്ള വ​ഴി​ക​ൾ ഗ്രാ​വ​ൽ ഇ​ട്ട് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ക​പ്പ​ക്ക​ട​യ്ക്ക് വ​ട​ക്കു​വ​ശം പ​ടി​ഞ്ഞാ​റോ​ട്ടു​ള്ള ഈ ​ഗ്രാ​മീ​ണ​വ​ഴി​യോ​ടു മാ​ത്രം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന പൂ​ർ​ണ​മാ​യ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ച്ച് വ​ള​രെ​യാ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​ഗ്രാ​മീ​ണ​പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ്ക്ത​മാ​ണ്. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് പ​രി​സ​ര​വാ​സി​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ​ർ അ​ധി​കാ​രി​ക​ൾ​ക്കു നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് റോ​ഡ് സ​ഞ്ചാ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജേ​ക്ക​ബ് ഹൈ​പ​വ​ർ ക​മ്മി​റ്റി​യം​ഗം ബേ​ബി പാ​റ​ക്കാ​ട​ൻ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.