വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം: ഒ​രു ഭാ​ഗം ക​ത്തി​ന​ശി​ച്ചു
Friday, October 18, 2019 10:33 PM IST
ആ​ല​പ്പു​ഴ: കീ​റ്റ​ണ്‍ പെ​റോ​ക്സൈ​ഡ് എ​ന്ന രാ​സ​വ​സ്തു​വി​ൽ തീ​പ​ട​ർ​ന്ന് ഓ​ഡി​റ്റോ​റി​യ​വും ക​ട​മു​റി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ക​ത്തി​ന​ശി​ച്ചു.

ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. ന​ഗ​ര​ത്തി​ന് വ​ട​ക്ക് മാ​മ്മൂ​ട് ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള രാ​ജാ​ധാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ന് താ​ഴ​ത്തെ നി​ല​യി​ലു​ള്ള ദീ​പം എ​ന്‍റ​ർ പ്രൈ​സ​സി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45നാ​ണ് സം​ഭ​വം. ഫൈ​ബ​ർ ഗ്ലാ​സ് ഉ​ത്പ​ന്ന​ങ്ങ​ൽ, പി​ഗ്മെ​ന്‍റ് മാ​റ്റു​ക​ൾ, റെ​ക്സി​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലെ ഒ​രു​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന പ്ലാ​സ്റ്റി​ക് ക​സേ​ര​ക​ളും സൈ​ഡി​ലെ ഗ്ളാ​സു​ക​ളും ക​ത്തി​ന​ശി​ച്ചു. ആ​ള​പാ​യ​മി​ല്ല. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന കീ​റ്റ​ണ്‍ പെ​റോ​ക്സൈ​ഡ് എ​ന്ന രാ​സ​വ​സ്തു​വി​ൽ നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. രാ​സ​വ​സ്തു​വി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് തീ ​ആ​ളി​ക്ക​ത്താ​നി​ട​യാ​ക്കി​യ​ത്.