ലെ​വ​ൽ ക്രോ​സ് ബാ​റി​ൽ ടോ​റ​സ് ഇ​ടി​ച്ചു, ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Sunday, October 20, 2019 10:49 PM IST
അ​ന്പ​ല​പ്പു​ഴ: ലെ​വ​ൽ ക്രോ​സ് ബാ​റി​ൽ ടോ​റ​സ് ഇ​ടി​ച്ച് പൂ​ട്ടു ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ലെ ഏ​ക റെ​യി​ൽ​വെ ലെ​വ​ൽ ക്രോ​സ് ആ​യ ത​ക​ഴി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.
രാ​വി​ലെ ഒ​ന്പ​തോ​ടെ അ​ന്പ​ല​പ്പു​ഴ ഭാ​ഗ​ത്തു നി​ന്നും വ​ന്ന ടോ​റ​സ് ലോ​റി അ​ട​ഞ്ഞു​കി​ട​ന്ന റെ​യി​ൽ​വെ ഗേ​റ്റി​ലി​ടി​ച്ച് പൂ​ട്ടു ത​ക​രു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ക​യ​ർ കെ​ട്ടി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു.
ഗേ​റ്റു തു​റ​ക്കാ​നാ​വാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​രു ഭാ​ഗ​ത്തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ടു. അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് എ​ത്തി വാ​ഹ​ന​ങ്ങ​ൾ മ​റ്റ് പാ​ത​ക​ളി​ലൂ​ടെ തി​രി​ച്ചു​വി​ട്ട് മ​ണി​ക്കൂ​റു​ക​ൾ എ​ടു​ത്താ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.