സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ഇ​ന്ന​ലേ​യും തി​ര​ക്കോ​ട് തി​ര​ക്ക്
Sunday, October 20, 2019 10:49 PM IST
തു​റ​വൂ​ർ: സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നി​ശ​ബ്ദ പ്ര​ച​ര​ണ​ത്തി​ന്‍റെ ദി​വ​സ​മാ​യ ഇ​ന്ന​ലെ​യും തി​ര​ക്കു ത​ന്നെ. ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ രാ​വി​ലെ ത​ന്നെ ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട​ഭ്യ​ർ​ത്ഥി​ക്കു​ക​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. ഉ​ച്ച​ക​ഴി​ഞ്ഞ് യു​ഡി​എ​ഫി​ന്‍റെ ബൂ​ത്തു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തു.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​വി​ലെ ത​ന്നെ ദേ​വാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും വി​ശ്വാ​സി​ക​ളെ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ഉ​ച്ച​യ്ക്ക് ചി​ല ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും വൈ​കു​ന്നേ​രം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച ആ​ശ​യ വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു.
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​കാ​ശ് ബാ​ബു രാ​വി​ലെ തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു ശേ​ഷം അ​രൂ​ർ, അ​രൂ​ക്കു​റ്റി, പ​ണാ​വ​ള്ളി, തു​റ​വൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. എ​ല്ലാ മു​ന്ന​ണി​യി​ലേ​യും പ്ര​വ​ർ​ത്ത​ക​ർ അ​വ​സാ​ന നി​മി​ഷ​വും വോ​ട്ട് ഉ​റ​പ്പി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​യി​രു​ന്നു.