പോ​ലീ​സി​ൽ പ​റ​ഞ്ഞ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം മ​ണ്ണു​മാ​ഫി​യാ​ക്കാ​ര​ൻ സെ​റ്റി​ൽ​മെ​ന്‍റി​ന് എ​ത്തി​യെ​ന്ന് പ​രാ​തി
Sunday, October 20, 2019 10:51 PM IST
ചെ​ങ്ങ​ന്നൂ​ർ: മ​ണ്ണ് ക​ട​ത്തു​ന്നു​വെ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജ​ന​പ്ര​തി​നി​ധി അ​ർ​ധ​രാ​ത്രി വി​ളി​ച്ച​റി​യി​ച്ച് മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ മ​ണ്ണു​മാ​ഫി​യ​ക്കാ​ര​ൻ സെ​റ്റി​ൽ​മെ​ന്‍റി​നാ​യി ജ​ന​പ്ര​തി​നി​ധി​യു​ടെ വീ​ട്ടി​ലെ​ത്തി. മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ 15-ാം വാ​ർ​ഡി​ൽ പെ​ട്ട പൂ​പ്പ​ൻ​ക​ര​യി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ മു​ള​ക്കു​ഴ പൂ​പ്പ​ൻ​ക​ര റോ​ഡി​ലൂ​ടെ മ​ണ്ണു​ലോ​റി ക​ട​ന്നു പോ​കു​ന്ന വി​വ​ര​മാ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​ത്. പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ഈ ​വി​വ​രം മാ​ഫി​യ​യ്ക്ക് ചോ​ർ​ത്തി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​തി​ൻ പ്ര​കാ​ര​മാ​ണ് മാ​ഫി​യ​ക്കാ​ര​ൻ ഏ​താ​നും മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ ജ​ന​പ്ര​തി​നി​ധി​യു​ടെ വീ​ട്ടി​ൽ പാ​ഞ്ഞെ​ത്താ​നി​ട​യാ​യ​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ജ​ന​പ്ര​തി​നി​ധി വ​ഴ​ങ്ങു​ന്നി​ല്ല എ​ന്നു ക​ണ്ട​പ്പോ​ൾ മാ​ഫി​യ​ക്കാ​ര​ൻ വ​ണ്ടി​യു​മാ​യി ക​ട​ന്നു ക​ള​ഞ്ഞു. മു​ള​ക്കു​ഴ പൂ​പ്പ​ൻ​ക​ര റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി​ട്ട് ര​ണ്ടു​ദി​വ​സ​മേ ആ​യി​ട്ടു​ള്ളു. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ന​ട​ത്തി​യ നീ​ക്ക​ത്തി​ലൂ​ടെ ഈ ​ഭാ​ഗ​ത്തു​ള്ള മ​ണ്ണു​മാ​ഫി​യ​യു​ടെ വി​ള​യാ​ട്ടം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.
ഇ​തി​നി​ട​യി​ലാ​ണ് നാ​ട​കീ​യ​മാ​യ ഈ ​രം​ഗ​ങ്ങ​ൾ ഇ​പ്പോ​ൾ അ​ര​ങ്ങേ​റി​യ​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട് ജ​ന​പ്ര​തി​നി​ധി ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി.