അ​രൂ​രി​ൽ മ​ഴ​യ്ക്കൊ​പ്പം പോ​ളിം​ഗും ക​ന​ത്തു
Monday, October 21, 2019 10:22 PM IST
തു​റ​വൂ​ർ: മ​ഴ​യു​ടെ ആ​ധി​ക്യം നി​മി​ത്തം ആ​ദ്യം ഒ​ന്നു ത​ണു​ത്തി​രു​ന്ന അ​രൂ​രി​ൽ പോ​ളിം​ഗ് ഉ​ച്ച​യോ​ടെ ഉ​ച്ച​സ്ഥാ​യി​യി​ലേ​ക്കു ക​യ​റി. പു​ല​ർ​ച്ചെ മു​ത​ൽ പെ​യ്ത ക​ന​ത്ത മ​ഴ ആ​ദ്യം മു​ത​ൽ ത​ന്നെ ആ​ശ​ങ്ക ജ​നി​പ്പി​ച്ചി​രു​ന്നു. പ​ല ബൂ​ത്തു​ക​ളു​ടെ മു​ന്നി​ലും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി​രു​ന്ന​തും വൈ​ദ്യു​തി ബ​ന്ധം ഇ​ട​യ്ക്കി​ടെ പോ​യി​ക്കൊ​ണ്ടി​രു​ന്ന​തും പ്ര​ശ്നം സൃ​ഷ്ടി​ച്ചു.

പ​ള്ളി​ത്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ലെ ബൂ​ത്തി​ന​ക​ത്തും വെ​ള്ള​മാ​യി​രു​ന്നു. വെ​ള്ള​ത്തി​ലൂ​ടെ ന​ട​ന്നാ​യി​രു​ന്നു വോ​ട്ട​ർ​മാ​ർ ഇ​വി​ടെ വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്. എ​ങ്കി​ലും പോ​ളിം​ഗ് ആ​രം​ഭി​ച്ച എ​ഴു​മു​ത​ൽ ത​ന്നെ അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ക​ളി​ൽ വോ​ട്ടു​ചെ​യ്യാ​ൻ ആ​ളു​ക​ളെ​ത്തി​യി​രു​ന്നു.

രാ​വി​ലെ എ​ട്ടി​ന് ആ​റു​ശ​ത​മാ​ന​ത്തോ​ളം പേ​ർ വോ​ട്ടു ചെ​യ്തു. തീ​ര​മേ​ഖ​ല​യി​ലാ​യി​രു​ന്നു കൂ​ടു​ത​ൽ പോ​ളിം​ഗ്. ഒ​ന്പ​തു​മ​ണി​യാ​യ​തോ​ടെ 8.92 ശ​ത​മാ​ന​ത്തി​ലേ​ക്കും പ​ത്തു​മ​ണി​യോ​ടെ 12.76ലേ​ക്കും 11.54ന് 28 ​ശ​ത​മാ​ന​ത്തി​ലേ​ക്കും ഉ​യ​ർ​ന്നു. രാ​വി​ലെ മു​ത​ൽ പു​രു​ഷ​ൻ​മാ​രു​ടെ നി​ര​യാ​യി​രു​ന്നു കൂ​ടു​ത​ലെ​ങ്കി​ൽ ഉ​ച്ച​യാ​യ​തോ​ടെ സ്ത്രീ​ക​ളും കൂ​ടു​ത​ലാ​യി എ​ത്തി. ഉ​ച്ച​യ്ക്ക് 12.30 ആ​യ​പ്പോ​ഴേ​ക്കും പോ​ളിം​ഗ് ശ​ത​മാ​നം 36.31 എ​ന്ന നി​ല​യി​ലേ​ക്കെ​ത്തി.

39 ശ​ത​മാ​നം പു​രു​ഷ​ൻ​മാ​രും 33ശ​ത​മാ​നം സ്ത്രീ​ക​ളു​മാ​ണ് ഈ ​സ​മ​യം വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഉ​ച്ച​യ്ക്ക് 1.30 ആ​യ​പ്പോ​ൾ ശ​ത​മാ​നം 45.37ലേ​ക്കെ​ത്തി. ര​ണ്ടു​മ​ണി ക​ഴി​ഞ്ഞ​തോ​ടെ അ​ന്പ​തു​ശ​ത​മാ​നം പി​ന്നി​ട്ടു. 53.52 ശ​ത​മാ​ന​മാ​യി​രു​ന്നു മൂ​ന്നു​മ​ണി​യ്ക്കു​ള്ള ശ​ത​മാ​ന​ക്ക​ണ​ക്ക് 55.85 ശ​ത​മാ​നം പു​രു​ഷ​ൻ​മാ​ർ ഈ​സ​മ​യം വോ​ട്ടു​ചെ​യ്ത​പ്പോ​ൾ സ്ത്രീ​ക​ളു​ടേ​ത് 51.28 ശ​ത​മാ​ന​മാ​യി​രു​ന്നു. അ​ഞ്ചു​മ​ണി​യോ​ടെ ശ​ത​മാ​ന​ക്ക​ണ​ക്ക് 72.38ലേ​ക്കെ​ത്തി. 73.83 ശ​ത​മാ​നം പു​രു​ഷ​ൻ​മാ​ർ വോ​ട്ടു ചെ​യ്ത​പ്പോ​ൾ 70.98 ശ​ത​മാ​നം സ്ത്രീ ​വോ​ട്ട​ർ​മാ​രാ​ണ് എ​ത്തി​യ​ത്.

ആ​റ​ര​യോ​ടെ ല​ഭി​ച്ച ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു പ്ര​കാ​രം 79.07 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. 80.90 ശ​ത​മാ​നം പു​രു​ഷ​ൻ​മാ​രും 77.30 ശ​ത​മാ​നം സ്ത്രീ​ക​ളു​മാ​ണ് വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പോ​ളിം​ഗ് സ​മ​യ​മാ​യ ആ​റു​മ​ണി ക​ഴി​ഞ്ഞി​ട്ടും ചി​ല​യി​ട​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ നി​ര​യു​ണ്ടാ​യി​രു​ന്നു. ബൂ​ത്ത് ന​ന്പ​ർ 14 എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഹാ​ളി​ൽ നൂ​റി​ല​ധി​കം പേ​ർ സ​മ​യം ക​ഴി​ഞ്ഞി​ട്ടും വോ​ട്ടു ചെ​യ്യാ​നാ​യി ഉ​ണ്ടാ​യി​രു​ന്നു.

സ്ഥാ​നാ​ർ​ഥി​ക​ളും ഇ​ട​യ്ക്ക് ബൂ​ത്തു​ക​ളി​ലെ​ത്തി​യി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും വോ​ട്ട​ർ​മാ​ർ​ക്കാ​യി ഏ​റെ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ബൂ​ത്തു​ക​ളി​ൽ ഒ​രു​ക്കി​യി​രു​ന്നു. മ​ഴ​യി​ൽ നി​ന്നും ര​ക്ഷ​നേ​ടാ​ൻ പ​ല​യി​ട​ങ്ങ​ളി​ലും ഷീ​റ്റു​ക​ൾ വ​ലി​ച്ചു കെ​ട്ടി​യി​രു​ന്നു. ക​സേ​ര​ക​ളും കു​ടി​വെ​ള്ള​വും അ​ട​ക്കം ഒ​രു​ക്കി. എ​ന്നാ​ൽ ചി​ല ബൂ​ത്തു​ക​ളി​ലേ​ക്കെ​ത്തു​ന്ന വ​ഴി ചെ​ളി​യി​ലും മ​ഴ​വെ​ള്ള​ത്തി​ലും മു​ങ്ങി​ക്കി​ട​ന്ന​ത് വോ​ട്ട​ർ​മാ​രെ ദു​രി​ത​ത്തി​ലാ​ക്കി. ഇ​തി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ കൂ​ടി ക​യ​റി​യി​റ​ങ്ങി​യ​തോ​ടെ മൊ​ത്തം ചെ​ളി​മ​യ​മാ​യി. ഏ​റെ പാ​ടു​പെ​ട്ടാ​ണ് ചി​ല​യി​ട​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​ർ ബൂ​ത്തു​ക​ളി​ലേ​ക്കെ​ത്തി​യി​രു​ന്ന​ത്. രാ​വി​ലെ വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​പ്പോ​ൾ ര​ണ്ടു​മൂ​ന്നി​ട​ങ്ങ​ളി​ൽ വി​വി​പാ​റ്റും ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും ത​ക​രാ​റി​ലാ​യി​രു​ന്നു.

പെ​ട്ടെ​ന്നു ത​ന്നെ ഇ​തു​മാ​റ്റി വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. തു​റ​വൂ​ർ വെ​സ്റ്റ് യു​പി​എ​സി​ലെ 138-ാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് വി​വി​പാ​റ്റ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​ത്. ഏ​ഴ്, 14 ബൂ​ത്തു​ക​ളി​ൽ യ​ന്ത്ര​ത്ത​ക​രാ​ർ ഉ​ണ്ടാ​യ​താ​യും പ​റ​യു​ന്നു. ആ​റി​ട​ത്തു വി​വി​പാ​റ്റ് ത​ക​രാ​റി​ലാ​യെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം. വോ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്പോ​ൾ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ ത​ക​രാ​ർ ഉ​ണ്ടാ​യ​തു റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു​മി​ല്ല.