കൃ​ഷി​മ​ന്ത്രി കു​ട്ട​നാ​ട് സ​ന്ദ​ർ​ശി​ക്ക​ണമെന്ന്
Monday, October 21, 2019 10:22 PM IST
എ​ട​ത്വ: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ വി​ള​വെ​ടു​പ്പാ​യ ര​ണ്ടാം​കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ച കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ കൃ​ഷി​മ​ന്ത്രി നേ​രി​ൽ ക​ണ്ട് നി​ജ​സ്ഥി​തി ബോ​ധ്യ​പ്പെ​ട്ട് ഏ​ക്ക​റൊ​ന്നി​ന് നാ​ൽ​പ്പ​തി​നാ​യി​രം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​വാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ -ജേ​ക്ക​ബ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൈ​നാ​ൻ തോ​മ​സ് മു​ള​പ്പ​ൻ​മ​ഠം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ട​ക്കെ​ണി​യി​ല​ക​പ്പെ​ട്ടി​രി​ക്കു​ന്ന നെ​ൽ ക​ർ​ഷ​ക​ർ​ക്ക് തു​ലാ​മ​ഴ​മൂ​ലം ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന വി​ള​നാ​ശം ക​ന​ത്ത പ്ര​ഹ​ര​മാ​ണ് ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​രു​ടെ വാ​യ്പ​ക​ൾ പൂ​ർ​ണ​മാ​യും എ​ഴു​തി​ത്ത​ള്ളു​വാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും നൈ​നാ​ൻ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.