വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ റോ​ഡു​പ​രോ​ധി​ച്ചു
Monday, October 21, 2019 10:25 PM IST
അ​ന്പ​ല​പ്പു​ഴ: വീ​ടു​ക​ളി​ലെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ റോ​ഡു​പ​രോ​ധി​ച്ചു. അ​ന്പ​ല​പ്പു​ഴ തി​രു​വ​ല്ല റോ​ഡി​നി​രു​വ​ശ​വും നി​ര​വ​ധി വീ​ടു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ടി​ലാ​യ​ത്. കാ​ല​വ​ർ​ഷ സ​മ​യ​ത്തും ഇ​തേ രീ​തി​യി​ൽ വെ​ള്ള​ക്കെ​ട്ടാ​യ​പ്പോ​ൾ ഇ​തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ലും പൊ​തു മ​രാ​മ​ത്ത് വ​കു​പ്പി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​വ​ണ തു​ലാ​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ റോ​ഡി​നി​രു​വ​ശ​വു​മു​ള്ള നി​ര​വ​ധി ക​ട​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.

അ​ശാ​സ്ത്രീ​യ​മാ​യ ഓ​ട നി​ർ​മാ​ണ​മാ​ണ് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​യ​തെ​ന്ന് ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള ഇ​ട​റോ​ഡു​ക​ൾ വ​രെ വെ​ള്ള​ത്തി​ലാ​യ​തോ​ടെ ആ​ർ​ക്കും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി.​ഇ​തോ​ടെ​യാ​ണ് ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്പ​ല​പ്പു​ഴ ടൗ​ണ്‍ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും വ്യാ​പാ​രി​ക​ളും ചേ​ർ​ന്ന് ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്.

അ​ന്പ​ല​പ്പു​ഴ ജം​ഗ്ഷ​നു കി​ഴ​ക്കു ഭാ​ഗ​ത്താ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് ഉ​പ​രോ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഒ​ടു​വി​ൽ അ​ന്പ​ല​പ്പു​ഴ സി​ഐ ടി. ​മ​നോ​ജ്, എ​സ്ഐ രാ​ജ് കു​മാ​ർ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. വെ​ള്ള​ക്കെ​ട്ട് പ്ര​ശ്നം അ​ധി​കൃ​ത​രു​ടെ മു​ന്നി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​വ​ത​രി​പ്പി​ക്കാ​മെ​ന്ന പോ​ലീ​സി​ന്‍റെ ഉ​റ​പ്പി​ൽ അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജു പാ​ർ​ഥ​സാ​ര​ഥി ഉ​പ​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, അ​ഷ്റ​ഫ് പ്ലാ​മൂ​ട്ടി​ൽ, വി​ജ​യ് മോ​ഹ​ൻ, ശ​ര​ണ്യ, അ​ഹ​മ്മ​ദ്, അ​ൻ​സാ​രി എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.