കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്കിം​ഗി​നു സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Tuesday, October 22, 2019 10:58 PM IST
ആ​ല​പ്പു​ഴ: കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം വാ​ഹ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി പാ​ർ​ക്കു ചെ​യ്യാ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു ബ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ജോ​ലി സ്ഥ​ല​ത്തേ​ക്കും മ​റ്റും പോ​കു​ന്ന​വ​ർ സ്റ്റാ​ൻ​ഡി​നു കി​ഴ​ക്കു ഭാ​ഗ​ത്താ​യി വാ​ഹ​ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​ത് അ​ധി​കൃ​ത​ർ നി​രോ​ധി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യ​മു​യ​രു​ന്ന​ത്. അ​തേ​സ​മ​യം മ​റ്റു സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ പാ​ർ​ക്കിം​ഗ് പാ​ടി​ല്ല എ​ന്ന ബോ​ർ​ഡ് വ​ക​വെ​യ്ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ സ്റ്റാ​ൻ​ഡി​നു കി​ഴ​ക്കു ഭാ​ഗ​ത്താ​യി പാ​ർ​ക്കു ചെ​യ്യു​ന്നു​ണ്ട്. പാ​ർ​ക്കു ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ റി​ക്ക​വ​റി വാ​ഹ​നം ഉ​പ​യോ​ഗി​ച്ചു നീ​ക്കം ചെ​യ്യു​മെ​ന്നു​ള്ള പോ​ലീ​സ് മു​ന്ന​റി​യി​പ്പു ബോ​ർ​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി ഇ​തി​ന്‍റെ പേ​രി​ൽ ത​ർ​ക്ക​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ബ​സു ക​യ​റി​പ്പോ​കാ​നാ​യി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം വാ​ഹ​ന​ങ്ങ​ൾ വ​ച്ചു പോ​കു​ന്ന​വ​രോ​ടു കു​റ്റ​വാ​ളി​ക​ളോ​ടെ​ന്ന വി​ധം അ​ധി​കൃ​ത​ർ പെ​രു​മാ​റു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. ബ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ജോ​ലി സ്ഥ​ല​ത്തേ​ക്കും പോ​കു​ന്ന​വ​രാ​ണ് റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി പോ​കു​ന്ന​ത്.
യാ​തൊ​രു സു​ര​ക്ഷി​ത​ത്വ​വു​മി​ല്ലാ​തെ​യാ​ണ് യാ​ത്ര​ക്കാ​ർ വ​ഴി​യ​രി​കി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റ്റും പാ​ർ​ക്കു ചെ​യ്തി​ട്ടു പോ​കു​ന്ന​ത്. ബൈ​ക്കു​ക​ളി​ലു​ള്ള ഹെ​ൽ​മ​റ്റു​ക​ളും മി​റ്റ​റു​ക​ളും മ​റ്റും മോ​ഷ​ണം പോ​കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. സ​മീ​പ​ത്തെ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് ഫ​യ​ർ എ​ൻ​ജി​നു​ക​ൾ​ക്ക് ക​ട​ന്നു പോ​കേ​ണ്ട​തി​നാ​ലാ​ണ് റോ​ഡു വ​ക്കി​ൽ പാ​ർ​ക്കിം​ഗ് പാ​ടി​ല്ലെ​ന്ന നി​ല​പാ​ട് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന​ത്.
എ​ന്നാ​ൽ പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് നീ​ക്കം ചെ​യ്യ​ന്ന​തോ​ടൊ​പ്പം ട​യ​റി​ലെ കാ​റ്റ് അ​ഴി​ച്ചു​വി​ടു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. വ​ഴി​ച്ചേ​രി​യി​ൽ പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നു മു​ന്പ് ഇ​വി​ടെ ഫ​യ​ർ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​തു ന​ട​പ്പാ​യി​ല്ല.
അ​തേ​സ​മ​യം പാ​ർ​ക്കിം​ഗി​നാ​യി നി​ല​വി​ൽ പ​ദ്ധ​തി​ക​ളൊ​ന്നു​മി​ല്ലെ​ന്നും ആ​ല​പ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡ് മൊ​ബി​ലി​റ്റി ഹ​ബ്ബാ​യി ഉ​യ​ർ​ത്തു​ന്പോ​ൾ വാ​ഹ​ന പാ​ർ​ക്കിം​ഗി​നും സൗ​ക​ര്യം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും കെഎ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.