മാ​റ്റ​മി​ല്ലാ​തെ... ജ​ല​നി​ര​പ്പും ദു​രി​ത​ങ്ങ​ളും
Wednesday, October 23, 2019 10:50 PM IST
മ​ങ്കൊ​ന്പ്: ഇ​ന്ന​ലെ പൂ​ർ​ണ​മാ​യും ആ​കാ​ശം തെ​ളി​ഞ്ഞു​നി​ന്നി​ട്ടും കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പ് മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. രാ​വി​ലെ താ​ഴ്ന്നു നി​ന്ന ജ​ല​നി​ര​പ്പു വേ​ലി​യേ​റ്റ സ​മ​യ​ത്ത് വീ​ണ്ടും ഉ​യ​ർ​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ 11 വ​രെ ക്ര​മേ​ണ ഉ​യ​ർ​ന്നു​വ​ന്ന ജ​ല​നി​ര​പ്പ് പി​ന്നീ​ട് താ​ഴ്്ന്നു തു​ട​ങ്ങി. വൈ​കു​ന്നേ​ര​ത്തോ​ടെ ജ​ല​നി​ര​പ്പ് രാ​വി​ല​ത്തെ നി​ല​യി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കി​ഴ​ക്കു പെ​യ്ത മ​ഴ​യു​ടെ വെ​ള്ളം ഒ​ഴു​കി​യെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് ജ​ല​നി​ര​പ്പു താ​ഴാ​തെ നി​ല​നി​ൽ​ക്കാ​ൻ കാ​ര​ണം.

എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച​യി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ക​ട​ൽ വെ​ള്ള​മെ​ടു​ത്തു തു​ട​ങ്ങി​യ​തും ജ​ല​നി​ര​പ്പു പി​ടി​ച്ചു നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം മ​ട​വീ​ഴ്ച​യു​ണ്ടാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​ത് ജ​ല​നി​ര​പ്പു പി​ടി​ച്ചു നി​ർ​ത്താ​ൻ മ​റ്റൊ​രു കാ​ര​ണ​മാ​യി. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തി​നെ​ക്കാ​ൾ അ​ര​യ​ടി വെ​ള്ള​ത്തി​ന്‍റെ കു​റ​വു മാ​ത്ര​മാ​ണ് ഇ​ന്ന​ലെ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തി​നാ​ൽ പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം ത​ന്നെ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. എ​സി റോ​ഡി​ന്‍റെ പ​ള്ളി​ക്കൂ​ട്ടു​മ്മ​യ്ക്കും ഒ​ന്നാം​ക​ര​യ്ക്കു​മി​ട​യി​ലു​ള്ള പ്ര​ദേ​ശ​ത്ത് ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ട് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ റോ​ഡി​ൽ കു​ഴി​ക​ളി​ല്ലാ​ത്ത​ത് അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. പ​ള്ളി​ക്കൂ​ട്ടു​മ്മ - നീ​ലം​പേ​രൂ​ർ റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ പു​ളി​ങ്കു​ന്ന് - കാ​വാ​ലം റോ​ഡി​ൽ പ​ലി​ട​ത്തും ഇ​പ്പോ​ഴും വ​ലി​യ വെ​ള്ള​ക്കെ​ട്ട് തു​ട​രു​ക​യാ​ണ്. പ​ള്ളി​ക്കൂ​ട്ടു​മ്മ -പു​ന്ന​ക്കു​ന്നം റോ​ഡി​ൽ തോ​ടു​ക​ളി​ൽ നി​ന്ന് പ​ന്പിം​ഗ് ന​ട​ക്കു​ന്ന പാ​ട​ത്തേ​ക്ക് വേ​ലി​യേ​റ്റ​സ​മ​ങ്ങ​ളി​ൽ വെ​ള്ളം ക​വി​ഞ്ഞു​ക​യ​റു​ന്നു​ണ്ട്.

പ​ര​ക്കെ കു​ഴി​ക​ളു​ള്ള റോ​ഡി​ൽ അ​പ​ക​ട​സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പു​ളി​ങ്കു​ന്ന്, കാ​വാ​ലം ജ​ങ്കാ​റു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​യി​ത്തു​ട​രു​ക​യാ​ണ്. മ​ട​വീ​ഴ്ച​യു​ണ്ടാ​യെ​ങ്കി​ലും കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ ഇ​പ്പോ​ഴും കൃ​ഷി​നാ​ശ​ത്തി​ന്‍റെ ഭീ​ഷ​ണി​യി​ലാ​ണ്. നി​ല​മൊ​രു​ക്ക​ൽ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന പാ​ട​ങ്ങ​ളെ​ക്കാ​ളു​പ​രി ര​ണ്ടാം കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യി വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ നി​ൽ​ക്കു​ന്ന​ത്. ഭൂ​രി​ഭാ​ഗം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും മ​ഴ​യെ​ത്തു​ട​ർ​ന്ന് നെ​ൽ​ച്ചെ​ടി​ക​ൾ വീ​ണു​ക​ഴി​ഞ്ഞു.

വെ​ള്ള​ക്കെ​ട്ടി​ൽ കി​ട​ക്കു​ന്ന ക​തി​ർ കൊ​യ്തെ​ടു​ക്കു​ന്ന കാ​ര്യം പ്ര​യാ​സ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. നെ​ല്ലു കി​ളി​ർ​ക്കു​ന്ന​തും യ​ന്ത്ര​മി​റ​ങ്ങാ​ൻ ത​ട​സ​മാ​കു​ന്ന​തു​മാ​ണ് ക​ർ​ഷ​ക​ർ​ക്കു വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന​ത്.