ആ​ല​പ്പു​ഴ റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്ര​മേ​ള 25, 26 തീ​യ​തി​ക​ളി​ൽ എ​ട​ത്വ​യി​ൽ
Wednesday, October 23, 2019 10:52 PM IST
എ​ട​ത്വ: ആ​ല​പ്പു​ഴ റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്ര​മേ​ള 25, 26 തീ​യ​തി​ക​ളി​ൽ എ​ട​ത്വാ​യി​ൽ ന​ട​ക്കും.
കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന റ​വ​ന്യു ജി​ല്ല ശാ​സ്ത്ര​മേ​ള എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ, സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ൽ​പി സ്കൂ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ശാ​സ്ത്രം, ഗ​ണി​തം, സാ​മൂ​ഹി​ക ശാ​സ്ത്രം , പ്ര​വൃ​ർ​ത്തി പ​രി​ച​യം, ഐ​ടി എ​ന്നീ അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​യി 4000 കു​ട്ടി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. 25ന് ​രാ​വി​ലെ 9.30 ന് ​കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചൂ​ര​വ​ടി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 26 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ർ. ക​ണ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
വി​എ​ച്ച്എ​സ്ഇ എ​ക്സ്പോ സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ൽ​പി​എ​സി​ൽ വ​ച്ചും ന​ട​ക്കും. ഇ​ന്ന് (ഒ​ക്ടോ​ബ​ർ 24 വ്യാ​ഴം) രാ​വി​ലെ 11 മ​ണി​ക്ക് സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ളി​ൽ ശാ​സ്ത്രം, ഗ​ണി​ത​ശാ​സ്ത്രം, പ്ര​വ​ർ​ത്തി​പ​രി​ച​യം, സാ​മൂ​ഹ്യ​ശാ​സ്ത്രം, ഐ​ടി എ​ന്നി​വ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ, സം​ഘ​ട​നാ നേ​താ​ക്ക·ാ​ർ, മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ, പ്ര​ധാ​നാ​ധ്യാ​പ​ക​ർ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.
വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്ന് എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, അ​ധ്യാ​പ​ക​ർ​ക്കും വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കും. കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല രൂ​പീ​കൃ​ത​മാ​യ ശേ​ഷം ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്ര​മേ​ള പൂ​ർ​വാ​ധി​കം ഭം​ഗി​യാ​ക്കാ​ൻ സം​ഘാ​ട​ക സ​മ​തി കി​ണ​ഞ്ഞു ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് റി​സ​പ്ഷ​ൻ​ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ൽ പ​റ​ഞ്ഞു.