മാ​വേ​ലി​ക്ക​ര​യെ ഭീ​തി​യി​ലാ​ക്കി വീ​ണ്ടും ക​റു​ത്ത സ്റ്റി​ക്ക​ർ
Friday, November 8, 2019 10:22 PM IST
മാ​വേ​ലി​ക്ക​ര: കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള അ​ട​യാ​ള​ത്തി​നാ​യി പ​തി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന ക​റു​ത്ത സ്റ്റി​ക്ക​ർ വീ​ണ്ടും ക​ണ്ടെ​ത്തി​യ​ത് മാ​വേ​ലി​ക്ക​ര​യി​ലെ ജ​ന​ങ്ങ​ളെ വീ​ണ്ടും ഭീ​തി​യി​ൽ ആ​ഴ്ത്തു​ന്നു. മാ​വേ​ലി​ക്ക​ര അ​റു​നൂ​റ്റി​മം​ഗ​ല​ത്താ​ണ് വീ​ടി​ന്‍റെ ചു​വ​രു​ക​ളി​ൽ ക​റു​ത്ത സ്റ്റി​ക്ക​ർ ക​ണ്ടെ​ത്തി​യ​ത്. അ​റു​നൂ​റ്റി​മം​ഗ​ലം വ​ലി​യ​പ​റ​ന്പി​ൽ ര​തീ​ഷ്, വ​ലി​യ പ​റ​ന്പി​ൽ ജ​ഗ​ദ​മ്മ എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ ചു​വ​രി​ൽ സ്റ്റി​ക്ക​ർ ക​ണ്ടെ​ത്തി. ര​തീ​ഷി​ന്‍റെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് സ്റ്റി​ക്ക​ർ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മീ​പ​ത്തു​ള്ള ജ​ഗ​ദ​മ്മ​യു​ടെ വീ​ടി​ന്‍റെ ചു​വ​രി​ലും സ്റ്റി​ക്ക​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ചെ​റി​യ കു​ട്ടി​ക​ൾ ഉ​ള്ള വീ​ടു​ക​ളി​ലാ​ണ് സ്റ്റി​ക്ക​ർ ക​ണ്ടെ​ത്തി​യ​തെ​ന്ന​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ര​തീ​ഷി​ന്‍റെ വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ലി​നു സ​മീ​പ​വും ജ​ഗ​ദ​മ്മ​യു​ടെ വീ​ടി​ന്‍റെ ചു​വ​രി​ലു​മാ​ണ് ഒ​ന്ന​ര സെ​ന്‍റീ​മീ​റ്റ​ർ സ​മ​ച​തു​ര​ത്തി​ലു​ള്ള സ്റ്റി​ക്ക​ർ ക​ണ്ടെ​ത്തി​യ​ത്. മാ​വേ​ലി​ക്ക​ര പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​സൂ​ത്രി​ത ശ്ര​മ​മാ​ണോ ഇ​തെ​ന്നു സം​ശ​യ​മു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.